കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പത്തിന് പകരക്കാരന്‍; ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി വേണു രാജാമണിയെ നിയമിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി വേണു രാജാമണിയെ നിയമിച്ചു. നെതര്‍ലന്‍ഡ് മുന്‍ അംബാസഡറാണ് വേണു രാജാമണി. നേരത്തെ മുന്‍ എംപിയും സിപിഎം നേതാവുമായ എ സമ്പത്തായിരുന്നു ഈ പദവി വഹിച്ചിരുന്നത്. നിയമനം മന്ത്രിസഭ അംഗീകരിച്ചതായി ചീറ് സെക്രട്ടറി അറിയിച്ചു. 1986 ബാച്ച് റിട്ടയേര്‍ഡ് ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് ഉദ്യോഗസ്ഥനാണ് വേണു രാജാമണി. സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ഒരു വര്‍ഷകാലയളവിലേക്ക് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

സെക്രട്ടറിക്ക് തുല്യമായ റാങ്കില്‍ നിയമിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിദേശമലയാളികളുടെ പൊതുവായ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായും വിവിധ നയതന്ത്ര മിഷനുകളുമായും സമയബന്ധിതമായി ഉന്നയിച്ച് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് നിയമനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വേണു രാജാമണി പ്രതികരിച്ചു.

kerala

നേരത്തെ മുന്‍ എംപി എ സമ്പത്താണ് ഈ പദവി വഹിച്ചിരുന്നത്. അദ്ദേഹം ഇപ്പോള്‍ ദേവസ്വം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് യുഡിഎഫിന്റെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ ദില്ലി കേരള ഹൗസില്‍ നിയമിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ചുമതല എന്നതായിരുന്നു പാര്‍ട്ടി നല്‍കിയ വിശദീകരണം. എന്നാല്‍ തിരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പ്രതിപക്ഷം അടക്കമുള്ള പാര്‍ട്ടികളാണ് സമ്പത്തിന്റെ നിയമനത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. 2019 ആഗസ്റ്റിലായിരുന്നു സമ്പത്ത് ചുമതലയേറ്റത്. ഈ പദവിയില്‍ ഇരുന്ന് ശമ്പളവും ആനുകൂല്യവും ഉള്‍പ്പെടെ ഒന്നര വര്‍ഷത്തിനിടെ 20 ലക്ഷം രൂപ സമ്പത്ത് കൈപ്പറ്റി എന്ന രേഖകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സമ്പത്ത് കേന്ദ്രത്തിനും കേരളത്തിനും ഇടയില്‍ എന്തൊക്കെ ഇടപെടല്‍ നടത്തി എന്ന കാര്യത്തില്‍ വ്യക്തയില്ല.

പ്രളയത്തിനും ശേഷം കൊറോണ പ്രതിസന്ധി വന്നപ്പോഴും സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം അനുഭവിച്ചിരുന്നു. സര്‍ക്കാരിന്റെ അനാവശ്യ ചെലവുകളാണ് അന്ന് പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. ആ വേളയിലും സമ്പത്തിന്റെ നിയമനം ഏറെ ചര്‍ച്ചയായിരുന്നു. കൂടാതെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം രാജിവച്ചത്. കൊവിഡ് ബാധിക്കുന്ന സമയത്ത് അദ്ദേഹം ദില്ലിയില്‍ ഇല്ലാതിരുന്നത് വലിയ വിവാദമായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് അദ്ദേഹം വീട്ടിലിരുന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന വാദമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

അതേസമയം, വേണു രാജാമണിയുടെ നിയമനത്തെ കൂടാതെ മറ്റ് സുപ്രധാന നിയമനങ്ങളും സര്‍ക്കാര്‍ ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി അഡ്വ. ജോബി ജോസഫിനെ നിയമിക്കുവാന്‍ തീരുമാനിച്ചു. കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പറായി എം.പി. മാത്യൂസിനെ നിയമിക്കുവാന്‍ തീരുമാനിച്ചു. സംസ്ഥാന പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ചെമ്മാന്‍/ചെമ്മാര്‍ സമുദായത്തെ ഒ.ഇ.സി. പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചു.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

മന്ത്രിസഭ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

കൃഷിക്കാരുടെ വരുമാനം കാര്‍ഷികോത്പാദനക്ഷമത, ഉല്പന്ന സംഭരണം, ഉല്പന്നങ്ങളുടെ വില, മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ദ്ധനവ് വരുത്താന്‍ ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. കൃഷി വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി, വ്യവസായവകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി എന്നിവര്‍ അംഗങ്ങളാകും.

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓരോ വര്‍ഷവും അഞ്ച് വീതം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. സഹകരണവകുപ്പ് മന്ത്രി, വ്യവസായവകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി എന്നിവര്‍ അംഗങ്ങളായിരിക്കും.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
Venu Rajamani has been appointed as the Special Representative of Kerala in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X