കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വന്നാല്‍ ശബരിമലയില്‍ നിയമനിര്‍മാണം; കെസി വേണുഗോപാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പ്രശ്‌നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമനിര്‍മാണം കൊണ്ടുവരികയെന്നും വേണുഗോപാല്‍ വിശദീകരിച്ചു.

Kc

ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണ്. 144 പ്രഖ്യാപിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഇതിന് തെളിവാണ്. അയ്യപ്പനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് പ്രധാനമന്ത്രിയുടെ നാടകമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

കോഴിക്കോട് പ്രസംഗിച്ച വേളയില്‍ മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും മോദി ശബരിമല വിഷയം ഉന്നയിച്ചാണ് പ്രസംഗിച്ചത്. കേരളത്തില്‍ അയ്യപ്പന്റെ പേര് പറയുന്നത് പോലും വിലക്കിയിരിക്കുകയാണെന്നു മോദി പറഞ്ഞിരുന്നു. മുസ്ലിം ലീഗിനെ വിഷയത്തില്‍ കൂട്ടിക്കെട്ടിയാണ് തമിഴ്‌നാട്ടില്‍ മോദി പ്രസംഗിച്ചത്.

പ്രിയങ്ക വന്നില്ലെങ്കിലും വാരണാസിയില്‍ മോദിക്ക് കെണി; കളം നിറഞ്ഞ് ഡ്യൂപ്പ്, കോണ്‍ഗ്രസ് കുരുക്ക്പ്രിയങ്ക വന്നില്ലെങ്കിലും വാരണാസിയില്‍ മോദിക്ക് കെണി; കളം നിറഞ്ഞ് ഡ്യൂപ്പ്, കോണ്‍ഗ്രസ് കുരുക്ക്

അതേസമയം, വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിയുടെ ലക്ഷ്യം കേരളത്തില്‍ വിജയിക്കില്ല. വിവാദ പരാമര്‍ശങ്ങള്‍ കിട്ടുന്നവോട്ട് കൂടി നഷ്ടപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

English summary
KC Venugopal Slams CPM, BJP Over Sabarimala Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X