നാദിർഷ ത്രിശങ്കുവിൽ.. ഈ 4 ദിവസം എന്ത് വേണമെങ്കിലും സംഭവിക്കാം..! ആശങ്കയിൽ സിനിമാലോകം

  • Posted By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച നാദിര്‍ഷയ്ക്ക് ആശ്വസിക്കാറായിട്ടില്ല. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റി നടിയെ ആക്രമിച്ച കേസുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ നിരപരാധി ആണെന്നും അവകാശപ്പെട്ടാണ് നാദിര്‍ഷ ജാമ്യത്തിനായി ഹൈക്കോടതിയില്‍ എത്തിയത്. 15ന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നും നിർദേശിച്ചിരിക്കുകയാണ്. 

90 ദിവസത്തിനുള്ളിൽ കേസന്വേഷണം പൂർത്തിയാക്കണം എന്ന വെല്ലുവിളി പോലീസിന് മുന്നിലുണ്ട്. അതിനിനി വളരെ കുറച്ച് ദിവസം മാത്രമേ പോലീസിന് ബാക്കിയുള്ളൂ. നാദിർഷയുടെ കാര്യത്തിൽ കോടതി തീരുമാനം വരാൻ ഇനിയും നാല് ദിവസം കാക്കണം. മുൻകൂർ ജാമ്യാപേക്ഷയിലെ വിധി വന്നശേഷം മതി ചോദ്യം ചെയ്യൽ എന്ന നിലപാട് പോലീസ് തുടരുമെന്ന് ഈ ഘട്ടത്തിൽ കരുതാനാവില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ് കോടതി ആവശ്യപ്പെട്ട സ്ഥിതിക്ക് നാദിർഷയ്ക്ക് വേറെ വഴിയുമില്ല. ഇനി എന്താണ് നടക്കുക എന്നാണ് സിനിമാലോകം ആശങ്കപ്പെടുന്നത്. തിങ്കളാഴ്ച കോടതി വിധി പറയും മുൻപേ എന്ത് വഴിത്തിരിവാണ് ഇനി സംഭവിക്കുക എന്ന് കാത്തിരുന്ന് കാണണം

ആഷിഖ് അബുവിന്റെ ആ സ്വപ്നം ദിലീപ് മുളയിലേ നുള്ളി? ദിലീപിനോട് ആഷിഖിന് പക? കാരണം പുറത്ത്!

ജയിലിലും ദിലീപിന് മേക്കപ്പ്മാനോ? 49ലും നരയ്ക്കാത്ത താടിയും മുടിയും.. അകത്തായാലും സ്റ്റാർ തന്നെ!

പോലീസിനെതിരെ ഹൈക്കോടതി

പോലീസിനെതിരെ ഹൈക്കോടതി

നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കവേ പോലീസിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസന്വേഷണം എന്ന് തീരുമെന്ന് ചോദിച്ച കോടതി ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിക്കുകയുണ്ടായി. ഇത് സിനിമയുടെ തിരക്കഥ പോലെയാണോ എന്നും ഹൈക്കോടതി ചോദിച്ചു

ചോദ്യം ചെയ്യുന്നത് വാർത്തയുണ്ടാക്കാനാണോ

ചോദ്യം ചെയ്യുന്നത് വാർത്തയുണ്ടാക്കാനാണോ

പൾസർ സുനിയെ ചോദ്യം ചെയ്യുന്നത് വാർത്തയുണ്ടാക്കാനാണോ എന്ന് ചോദിച്ച കോടതി വാർത്തകൾ പരിധി വിട്ടാൽ ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം തീർക്കുമെന്ന് ഡിജിപി കോടതിയെ അറിയിച്ചു. നാദിർഷയെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി. നാദിർഷയ്ക്കെതിരെ പുതിയ വിവരങ്ങൾ പുറത്ത് വന്നതും കോടതിയെ പോലീസ് ധരിപ്പിച്ചു.

നാദിര്‍ഷയ്‌ക്കെതിരെ മൊഴി

നാദിര്‍ഷയ്‌ക്കെതിരെ മൊഴി

നാദിര്‍ഷയ്‌ക്കെതിരെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ട് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുന്നതിന് മുന്‍പ് നാദിര്‍ഷ തനിക്ക് 25,000 രൂപ കൈമാറിയെന്നാണ് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നത്.

പോലീസ് ഭീഷണിപ്പെടുത്തുന്നു

പോലീസ് ഭീഷണിപ്പെടുത്തുന്നു

ഇടുക്കി തൊടുപുഴയില്‍ വെച്ച് കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പണം നല്‍കിയത് എന്നാണ് സുനി പറയുന്നത്. അതേസമയം സുനിയെക്കൊണ്ട് പോലീസ് പറയിക്കുന്നതാണ് ഇക്കാര്യമെന്നാണ് നാദിര്‍ഷയുടെ ആരോപണം. തന്നെയും ഇക്കാര്യം സമ്മതിക്കാൻ നിർബന്ധിക്കുന്നതായി നാദിർഷ ആരോപിക്കുന്നു

അന്വേഷണത്തിന്റെ ഒരു ഘട്ടം

അന്വേഷണത്തിന്റെ ഒരു ഘട്ടം

മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ.കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതായിരുന്നു നാദിര്‍ഷയുടെ നിലപാട്.

മാരത്തൺ ചോദ്യം ചെയ്യൽ

മാരത്തൺ ചോദ്യം ചെയ്യൽ

ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയ്ക്ക് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധമുണ്ടെന്ന് ആദ്യഘട്ടം മുതല്‍ക്കേ സംശയിക്കപ്പെടുന്നതാണ്. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.ശേഷം വിട്ടയച്ചു.

ആശുപത്രി വാസം

ആശുപത്രി വാസം

പുതിയ സാഹചര്യത്തില്‍ നാദിര്‍ഷയ്ക്ക് പോലീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞ് മാറുന്ന നിലപാടാണ് നാദിര്‍ഷ സ്വീകരിച്ചത്. പോലീസ് നോട്ടീസ് ലഭിച്ച് നാദിര്‍ഷ താന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് മറുപടി നല്‍കിയത്.തുടർന്ന് പോലീസ് നാദിർഷയെ ആശുപത്രിയിൽ നിന്നും നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കുകയായിരുന്നു

പോലീസിന് എതിരെയും

പോലീസിന് എതിരെയും

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാദിര്‍ഷ ഉന്നയിച്ചിരിക്കുന്നത്. പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാദിര്‍ഷയുടെ ആരോപണം. മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചാൽ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് ഭീഷണിപ്പെടുത്തിയത് എന്നാണ് നാദിര്‍ഷ പറയുന്നത്.

താൻ നിരപരാധി

താൻ നിരപരാധി

നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും നാദിര്‍ഷ പറയുന്നു. കേസന്വേഷണത്തോട് താന്‍ തുടക്കം മുതല്‍ക്കേ സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നുദിലീപിന് എതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വെളിപ്പെടുത്തി

പലകാര്യങ്ങളും കള്ളം

പലകാര്യങ്ങളും കള്ളം

നേരത്തെ ഒരുതവണ ചോദ്യം ചെയ്തപ്പോൾ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നാണ് പോലീസിനിപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലുകളാണ് ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയെ സംശയത്തിന്റെ നിഴലിലാക്കിയത്.

എന്താകും പോലീസ് നീക്കം

ഇനി പോലീസിനും നാദിർഷയ്ക്കും മുന്നിൽ നാല് ദിവസങ്ങളാണ് ഉള്ളത്. 18ന് ജാമ്യക്കാര്യത്തിൽ കോടതി വിധി പറയും. അതിന് മുൻപ് എന്താകും പോലീസ് നീക്കം എന്നത് വ്യക്തമല്ല. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തീകരിക്കേണ്ടതുമുണ്ട്. നാദിർഷയുടെ അറസ്റ്റിലേക്കോ കസ്റ്റഡിയിലേക്കോ ആണോ കാര്യങ്ങൾ എന്നാണ് അറിയാനുള്ളത്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
High Court verdict on Nadirsha's anticipatory bail will be on next monday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്