കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് നിസാമിന്‍റെ കൗണ്ട് ഡൗണ്‍ തുടങ്ങി, വധശിക്ഷയോ? വിധി അറിയാന്‍ മണിയ്ക്കൂറുകള്‍ ബാക്കി

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ശോഭസിറ്റിയിലെ സെക്യൂരിറ്റ് ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ബുധനാഴ്ച (20 ജനവരി 2016) പ്രഖ്യാപിയ്ക്കും. കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് കടുത്ത ശിക്ഷ തന്നെ കിട്ടുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രബോസിന്റെ കുടുംബം.

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകമായിരുന്നു ചന്ദ്രബോസിന്റേത്. ഗേറ്റ് തുറക്കാന്‍ വൈകിയതിന് കാറിടിച്ചാണ് നിസാം, ചന്ദ്രബോസിനെ കൊലപ്പെടുത്തിയത്. വ്യവസായിയുടെ ക്രൂരത ഏറെ വിമര്‍ശിയ്ക്കപ്പെടുകയും ചെയ്തു. അതിനാല്‍ തന്നെ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന വിധിയാണ് ബുധനാഴ്ച തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പ്രഖ്യാപിയ്ക്കാന്‍ പോകുന്നത്.

ചന്ദ്രബോസിന്റെ മരണത്തെത്തുടര്‍ന്ന് കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാലിയ്ക്കപ്പെട്ടിട്ടില്ല എന്നതാണ് ഏറെ ദുഖകരമായ മറ്റൊരു കാര്യം.

 ശിക്ഷ

ശിക്ഷ

ചന്ദ്രബോസ് കൊലക്കേസില്‍ മുഖ്യ പ്രതിയായ മുഹമ്മദ് നിസാമിന് തക്ക ശിക്ഷ തന്നെ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രബോസിന്റെ കുടുംബം

കേരളം ഒന്നടങ്കം

കേരളം ഒന്നടങ്കം

കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന വിധിയാണ് തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി പ്രഖ്യാപിയ്ക്കാന്‍ ഒരുങ്ങുന്നത്

പാലിയ്ക്കപ്പെട്ടില്ല

പാലിയ്ക്കപ്പെട്ടില്ല

ചന്ദ്രബോസിന്റെ ബാര്യ ജമന്തിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം ഇതുവരേയും പാലിയ്ക്കപ്പെട്ടില്ല. സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു

ധനസഹായം

ധനസഹായം

മുഖ്യമന്ത്രി പ്രഖ്യാപിച്ച 10ലക്ഷം രൂപയുടെ ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നു

വധശിക്ഷയോ, ജീവപര്യന്തമോ

വധശിക്ഷയോ, ജീവപര്യന്തമോ

നിസാമിന് വധശിക്ഷയില്‍ കുറഞ്ഞൊന്നും ചന്ദ്രബോസിന്റെ കുടുംബം പ്രതീക്ഷിയ്ക്കുന്നില്ല.

English summary
Verdict on Chandrabose murder case tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X