കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

262 എഴുത്തുകാരുടെ കവിതകള്‍ ഒരൊറ്റ പുസ്തകത്തില്‍; വേരുകള്‍ 2 വായനക്കാരിലേക്ക്

Google Oneindia Malayalam News

കൊച്ചി: ചെറുകവിതകള്‍ കൊണ്ട് സാഹിത്യ പ്രേമികള്‍ക്കിടയില്‍ വീണ്ടും പടര്‍ന്നിറങ്ങിയിരിക്കുകയാണ് വേരുകള്‍ ഓണ്‍ലൈന്‍ കൂട്ടായ്മ. 2013ല്‍ ആരംഭിച്ച വേരുകള്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ രണ്ടാമത്തെ പുസ്തകം ഇപ്പോള്‍ പ്രകാശനം ചെയ്തിയിരിക്കുകയാണ്. 262 എഴുത്തുകാരുടെ 262 ഹൈക്കു കവിതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വേരുകളുടെ രണ്ടാമത്തെ പുസ്തകം 'വേരുകള്‍ -2 ' വയനക്കാരിലേക്ക് എത്തുന്നത്. നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍ വേരുകള്‍ -2ന്റെ പ്രകാശനം ഓണ്‍ലൈനായി നിര്‍വഹിച്ചു. സിനി ആര്‍ട്ടിസ്റ്റും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആദ്യ കോപ്പി ഏറ്റുവാങ്ങി.

v

മലയാളത്തില്‍ ഇതാദ്യമായാണ് 250 ല്‍ അധികം എഴുത്തുകാരുടെ കവിതകള്‍ ഒരൊറ്റ പുസ്തകത്തില്‍ അച്ചടിച്ച് വരുന്നത്. വേരുകള്‍ 2017ല്‍ പുറത്തിറക്കിയ ആദ്യ പുസ്തകത്തില്‍ 200 പേരുടെ കവിതകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു കൂട്ടം യുവ എഴുത്തുകാരുടെ പരിശ്രമഫലമായി ഏഴ് വര്‍ഷം മുന്‍പ് ഫേസ്ബുക്കിലൂടെ മാത്രം ആരംഭിച്ച വേരുകള്‍ ഇന്ന് എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുകയാണ്.

കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം?കോണ്‍ഗ്രസ് വീണ്ടും ഉണരുന്നു; കാലിനടിയിലെ മണ്ണ് നഷ്ടമായി ബിജെപി, യോഗി തീരുമാനം മാറ്റാന്‍ കാരണം?

ഓണ്‍ലൈന്‍ എഴുത്തുകാര്‍ക്കിടയില്‍ വലിയ മാറ്റം സൃഷ്ടിച്ചാണ് വേരുകള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ വരികളിലും അതിനൊത്ത വരകളിലൂടെയും ആശയം പറയുന്നതാണ് പേജിന്റെ രീതി. അരുണ്‍ രാധാകൃഷണനാണ് വേരുകള്‍-2 പുസ്തകത്തിന്റെ എഡിറ്റര്‍. ആകാശ് കിഴക്കേപുരക്കല്‍, തപസ്യ ജയന്‍, അഞ്ജലി ബാലന്‍, എന്നിവര്‍ എഡിറ്റോറിയല്‍ അംഗങ്ങളാണ്. പുസ്തകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വേരുകള്‍ പേജിന്റെ അഡ്മിന്‍ ശ്രീരാഗ് മുരളിയാണ്. കവര്‍ ചിത്രം - ശ്രീരാഗ് കണ്ണന്‍, ഇല്ലസ്‌ട്രേഷന്‍സ് - ശ്രീജിത്ത് പി.എസ്. വിതരണം - പാപ്പിറസ് പബ്ലിക്ക. യൂണിക്കോഡ് സെല്‍ഫ് പബ്ലിഷിങ് കമ്പനി ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്‍ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞുബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി; ലാത്തിയടിക്കിടെ പ്രവര്‍ത്തകന് രക്ഷയൊരുക്കി, പോലീസിനെ തടഞ്ഞു

ഇതു പറയാന്‍ വേണ്ടി മാത്രം വന്നതാണ്... ഇനിയും വരാതിരിക്കാന്‍ ശ്രമിക്കും... വീണ്ടും ഭാഗ്യലക്ഷ്മിഇതു പറയാന്‍ വേണ്ടി മാത്രം വന്നതാണ്... ഇനിയും വരാതിരിക്കാന്‍ ശ്രമിക്കും... വീണ്ടും ഭാഗ്യലക്ഷ്മി

English summary
Verukal 2 book including 262 writers poem Collection launched by actress Rima Kallingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X