തിങ്കളാഴ്ച മുതൽ അതിശക്തമായ മഴ; 2 ജില്ലകളിൽ യെല്ലോ അലർട്ട്.നാളെ 3 ജില്ലകളിൽ യെല്ലോ
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ അതിശക്തമായ മഴക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ കനക്കുക. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 7 ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.
അതേസമയം കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 5 ന് മഞ്ഞ അലർട്ട് ആണ്.
6 ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 7 ന്
എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും 8ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലകളിലും മഞ്ഞ അലർട്ട് ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.

രാജ്യത്ത് കാലവർഷം കനക്കുന്നു; മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ റെഡ് അലർട്ട്
രാജ്യത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. വരും ദിവസങ്ങളിൽ പല സംസ്ഥാനങ്ങളിലും കനത്ത മഴ്യ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. മഴ സാധ്യത കണക്കിലെടുത്ത് മുംബൈ, താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും പടിഞ്ഞാറൻ തീരത്തെ കാറ്റിന്റെ വ്യതിയാനങ്ങളുമാണ് മഴ കനക്കാൻ കാരണം. വെള്ളപ്പൊക്കെ, ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കൊങ്കൺ, ഗോവ, ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദേശവും ഉണ്ട്. റോഡുകളിൽ വെള്ളക്കെട്ടുണ്ടായാൽ ഗതാഗതം തടസപ്പെടാൻ സാധ്യതയുള്ളതിനാൽ ആളുകൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അതേസമയം ഡൽഹിയിൽ കാലവർഷം എത്തിയെങ്കിലും ഇതുവരെ നല്ല മഴ ലഭിച്ചിട്ടില്ല. എന്നാൽ നാളെ മുതൽ ഇവിടെ മഴ കൂടുമെന്നാണ് കണക്കുകൂട്ടൽ. ജൂലൈ 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ ഡൽഹിയിലും പരിസരങ്ങളിലും നല്ല മഴ കിട്ടുന്നതോടെ ചൂടിന് ആശ്വാസമാകും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹര്യാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മധ്യ ഇന്ത്യയിലും വരും ദിവസങ്ങളിൽ മഴ ശക്തമായി തുടരും. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പരക്കെ മഴ ലഭിക്കും. പശ്ചിമ മധ്യപ്രദേശിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ കിഴക്കൻ സംസ്ഥാനങ്ങളിലും മഴ കനത്തും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കാരണം ഒഡീഷയിലെ പുരിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അസം, മേഘാലയ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ മഴ ശക്തമായിരിക്കുമെന്നാണ് പ്രവചനം.
പടിഞ്ഞാറൻ തീരപ്രദേശങ്ങളായ മുംബൈയിലും പരിസരങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ നല്ല മഴയാണ് പെയ്തത്. സബർബൻ ട്രെയിനുകൾ നിലവിൽ വൈകിയാണ് ഓടുന്നത്. കടലിൽ വലിയ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ദക്ഷിണേന്ത്യയിൽ കേരളം, കർണാടക തീരം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ പരക്കെ മഴ ലഭിക്കും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, നീലഗിരി, കന്യാകുമാരി ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications