കെപി ഉദയഭാനു അന്തരിച്ചു

1936 ജൂണ്‍ ആറിന് പാലക്കാട് ജില്ലയിലെ തരൂരിലാണ് ഉദയഭാനു ജനിച്ചത്. റേഡിയോയില്‍ അനൗണ്‍സറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1956ല്‍ എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാല്‍(നായരു പിടിച്ച പുലിവാല്‍) എന്ന പാട്ടുമായി മലയാള സിനിമയിലെത്തി.
വെള്ളി നക്ഷത്രമേ, വെളുത്തപെണ്ണേ, താരമേ താരമേ, കാനനഛായയില്‍ ആടുമേയ്ക്കാന്‍, ചപലവ്യാമോഹങ്ങള്‍, പെണ്ണായി പിറന്നെങ്കില്‍ തുടങ്ങിയ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ഉദയഭാനുവിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, ദേശീയ അവാര്‍ഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മശ്രീ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
ഭാര്യ: പരേതയായ വിജയലക്ഷ്മി. മകന്‍: രാജീവ്.












Click it and Unblock the Notifications