കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാള്‍ട്ടപ്പനി ബാധിച്ച നൂറോളം കന്നുകാലികളെ കൊല്ലും; ദയാവധത്തിന് അനുമതി...

  • By Vishnu
Google Oneindia Malayalam News

തൃശ്ശൂര്‍: സംസ്ഥാനത്ത് മാള്‍ട്ടപ്പനി ബാധിച്ച കന്നുകാലികളെ കൊല്ലാന്‍ തീരുമാനമായി. അസുധം ബാധിച്ച കന്നുകാലികളെ ദയാവധത്തിന് വിധേയമാക്കാന്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ വിദഗ്തസമിതി യോഗത്തില്‍ തീരുമാനിച്ചു.

ദയാവധത്തിന് കേന്ദ്ര സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡുകള്‍ അനുമതി നല്‍കി. വെറ്റിനറി സര്‍വകലാശാലയുടെ പാലക്കാട് തിരുവിഴാം കുന്നിലെ ഫാമിലെ നൂറോളം പശുക്കളിലാണ് മാള്‍ട്ടപ്പനി (ബ്രൂസെല്ലോസിസ്) കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാനിടയുള്ള രോഗമാണ് മാള്‍ട്ടപ്പനി.

cow kerala

സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രമുള്‍പ്പടെ സംഭവിക്കാവുന്ന രോഗാണുവാണ് പശുക്കള്‍ക്ക് വരുന്ന പനിയിലൂടെ മനുഷ്യരിലേക്ക് പകരുന്നത്. ഇത്തരം പനി ബാധിച്ച് മൂവാറ്റുപുഴയില്‍ ഒരു വീട്ടമ്മ മരിച്ചിരുന്നു. സംസ്ഥാനത്ത് മാള്‍ട്ടപ്പനി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നെ കണ്ടെത്തിയതായാണ് വിവരം. എനന്നാല്‍ അധികൃതര്‍ ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു.

മാള്‍ട്ട പനി മനുഷ്യരിലേക്ക് ബാധിച്ചാല്‍ ഇടവിട്ടുള്ള പനി, സന്ധി വേദന തുടങ്ങിയവയാണ് രോഗ ലക്ഷണം. പനി ബാധിച്ച കന്നുകാലികളുടെ പാല്‍, ഇറച്ചി എന്നിവയിലൂടെയും വായുവിലൂടെയപം രോഗം പകരുമെന്നാണ് വിദഗ്തര്‍ പറയുന്നത്.

Read Also: കസ്റ്റഡിയിലെടുത്ത പ്രതി സ്‌റ്റേഷനില്‍ തൂങ്ങിമരിച്ചു; സംഭവം മലപ്പുറത്ത്...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Veterinary and Animal Sciences University here has decided to subject cows infected with Malta fever in the state to mercy killing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X