Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേഷ് പിള്ളയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

കൊച്ചി: കരള്‍ രോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ രാജേഷ് പിള്ളയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൂടുതല്‍ സമയം ജോലി ചെയ്തതിനാലാകാം ആരോഗ്യസ്ഥിതി മോശമായതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ലിവര്‍ സിറോസിസ് രോഗം ബാധിച്ച രാജേഷ് പിള്ള ഏറെക്കാലമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത വേട്ടയുടെ ഷൂട്ടിങ്ങിനിടെ പലപ്പോഴും അദ്ദേഹത്തിന് രോഗം മൂര്‍ച്ഛിക്കുകയുണ്ടായി. കരള്‍ മാറ്റിവെക്കലിന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തിരക്കായതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലും നീണ്ടുപോവുകയായിരുന്നു.

rajeshpillai1

ഇപ്പോള്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ഉറക്കം ഒഴിഞ്ഞതുകൊണ്ടാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നും ബന്ധുക്കള്‍ അറിയിച്ചു. വേട്ട സിനിമയുടെ ഫൈനല്‍ മിക്‌സിങ് നടക്കുന്നതിനിടെ ന്യൂമോണിയ പിടിപെട്ടിരുന്നു. മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ പൂര്‍ണ നിരീക്ഷണത്തിലാണ് ഇപ്പോള്‍ രാജേഷ് പിള്ള.

ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയെ ന്യൂജനറേഷനിലേക്ക് വഴിതിരിച്ചുവിട്ട സംവിധായകനാണ് രാജേഷ് പിള്ള. മിലി, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മഞ്ജുവാര്യര്‍ നായികയായ വേട്ട ഏറെ പ്രതീക്ഷയോടെയാണ് റിലീസ് ചെയ്ത ദിവസമാണ് അദ്ദേഹം ആശുപത്രിയിലായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+