ക്രിസ്മസല്ല, ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചാല്‍ മതി; സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് വിഎച്ച്പി
പാലക്കാട്: സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാന്‍ ശ്രമിച്ച വി എച്ച് പി (വിശ്വഹിന്ദു പരിഷത്ത്) പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പാലക്കാട് നല്ലേപ്പിള്ളി ഗവണ്മെന്റ് യു പി സ്കൂളില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി വേഷം അണിഞ്ഞ് കരോള്‍ നടത്തുന്നതിനിടെയാണ് വി എച്ച് പി പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനാധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറയുകയും ചെയ്തു.
സംഭവത്തില്‍ വി എച്ച് പി ജില്ലാ ഭാരവാഹി അടക്കം മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്ത് ജില്ലാസെക്രട്ടറി നല്ലേപ്പിള്ളി വടക്കന്തറ കെ. അനില്‍കുമാര്‍ (52), ബജരംഗ്ദള്‍ ജില്ലാ സംയോജക് തെക്കേദേശം കറുത്തേടത്തുകളം വി. സുശാസനന്‍ (52), വിശ്വ ഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തെക്കുമുറി കെ. വേലായുധന് (58) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച ചിറ്റൂര്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞായിരുന്നു ഇവര്‍ സ്കൂളില്‍ ആക്രമണം നടത്തിയത്. സ്കൂളില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ സ്കൂളിലെത്തിയ സംഘം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയായിരുന്നു. വിദ്യാര്ഥത്ഥികളുടെ മുന്പില് വെച്ച് അധ്യാപകരെ അസഭ്യം പറഞ്ഞെന്നും സ്കൂള്‍ അധികൃതര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് ചിറ്റൂര്‍ സബ് ജയിലിലേക്ക് മാറ്റി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications