ശബരി കുംഭ്... കേരളത്തില്‍ ഘര്‍ വാപസിക്ക് ശിവസേനയും വിഎച്ച്പിയും
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച മതപരിവര്‍ത്തന പരിപാടി ഘര്‍ വാപസി കേരളത്തിലും ശക്തമാക്കാന്‍ നീക്കം. വിശ്വഹിന്ദു പരിഷത്തും ശിവസേനയും ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. അടുത്ത വര്‍ഷം തുടക്കത്തോടെ അഞ്ഞൂറിലറെ പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരും എന്നാണ് ഇവരുടെ അവകാശ വാദം.
ശബരി കുംഭ് എന്ന് പേരില്‍ വമ്പന്‍ പരിപാടിയാണ് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കാനൊരുങ്ങുന്നത്. 2015 ന്റെ തുടക്കത്തില്‍ തന്നെ കൊല്ലം ജില്ലയിലായിരിക്കും ശബരി കുംഭ് നടത്തുക എന്നാണ് വിവരം.

ബിജെപിയുടെ വിവാദ എംപി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. കൊല്ലം ജില്ലയിലാണ് പരിപാടി ഒരുക്കുന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ ആയിരിക്കും ഘര്‍ വാപസി പരിപാടി നടത്തുക.
വിശ്വഹിന്ദു പരിഷത്തിനെ കൂടാതെ ശിവസേനയും മതപരിവര്‍ത്തന പരിപാടിയുമായി രംഗത്തെത്തുകയാണ് കേരളത്തില്‍. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരിപാടി സംഘടിപ്പിക്കാനാണ് ശിവസേന നേതൃത്വം ഒരുങ്ങുന്നത്. അടുത്ത മാസം തുടക്കത്തില്‍ നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കും എന്നാണ് വിവരം.
കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് നിരവധി പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതായി സംഘപരിവാര്‍ സംഘടനകള്‍ അവകാശപ്പെടുന്നുണ്ട്. ഒരു കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ച് ദളിതരേയും ആദിവാസികളേയും ആണ് ആദ്യഘട്ടത്തില്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതെന്നാണ് വിവരം.












Click it and Unblock the Notifications