Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ ധിക്കരിച്ച് ആലപ്പുഴയില്‍ ഘര്‍ വാപസി?

ആലപ്പുഴ: ഘര്‍ വാപസി എന്ന പരിപാടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്ത് വന്നതാണ്. എന്നാല്‍ പോലും സംഘപരിവാര്‍ സംഘടനകള്‍ അത് കേള്‍ക്കാന്‍ തയ്യാറാകില്ലേ...?

ആലപ്പുഴയില്‍ നിന്ന് വീണ്ടും ഘര്‍ വാപസി വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ക്രിസ്തു മത വിശ്വാസികളെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു എന്നാണ് അവകാശ വാദം. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓണ്‍ലൈനില്‍ ആണ് വാര്‍ത്ത.

Ghar Wapsi

ആലപ്പുഴ ജില്ല ഉള്‍പ്പെടുന്നത് വിശ്വ ഹിന്ദു പരിഷത്തിന്റെ ചെങ്ങന്നൂര്‍ ജില്ലയിലാണ്. ചെങ്ങന്നൂര്‍ ജില്ലാ കമ്മിറ്റി ആണ് ഇക്കാര്യം അറിയിച്ചതെന്ന് പറയുന്നു. എന്നാല്‍ എത്ര പേരെ ആണ് ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്നത് വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടില്ല.

ആഗ്രയില്‍ ആയിരുന്നു ഘര്‍വാപസി എന്ന പേരില്‍ ആദ്യം പരിപാടി തുടങ്ങിയത്. പിന്നീട് അത് പലയിടത്തേക്കും വ്യാപിച്ചു. കേരളത്തില്‍ വിശ്വ ഹിന്ദു പരിഷത്തും ശിവസേനയും പരിപാടിയുമായി രംഗത്തെത്തി.

എന്നാല്‍ ഘര്‍ വാപസിക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന നേതൃത്വം തന്നെ കേരളത്തില്‍ രംഗത്തെത്തിയിരുന്നു. ദേശീയ തലത്തില്‍ ഘര്‍ വാപസി വിവാദം സൃഷ്ടിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം ദേശീയ തലത്തില്‍ ഘര്‍ വാപസി പരിപാടികള്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ വിശ്വഹിന്ദു പരിഷത്തുകാര്‍ക്ക് ഇതൊന്നും വിഷയമല്ലെന്ന് തോന്നുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+