കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ടൂറിസം വകുപ്പ് ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ചു; പ്രതിഷേധവുമായി സംഘപരിവാർ!

Google Oneindia Malayalam News

Recommended Video

cmsvideo
Kerala Tourism Twitter Post Sparks Row | Oneindia Malayalam

കേരള ടൂറിസം വകുപ്പിനെതിരെ വിശ്വഹിന്ദു പരിഷത്ത്. കേരള ടൂറിസം വകുപ്പ് ട്വിറ്റർ പേജിൽ ഷെയർ ചെയ്ത ബീഫ് ഫ്രൈയുടെ ചിത്രമാണ് വിശ്വഹിന്ദു പരിഷത്തിനെ പ്രലോപിപ്പിച്ചത്. ഇത് മതവികാരം വ്രണപ്പെടുത്തിയെന്നും ഗോഭക്തരെ അപമാനിച്ചുവെന്നും വിഎച്ച്പി ആരോപിച്ചു. ടൂറിസകത്തെയാണോ ബീഫിനെയാണോ ടൂറിസം വകുപ്പ് പ്രോത്സാഹിപ്പിക്കുന്നതെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ ആരോപിച്ചു.

ശങ്കരാചാര്യരുടെ പുണ്യഭൂമിയിൽ നിന്നാണോ ഈ ട്വീറ്റെന്നും, കോടികണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതല്ലേ ഇതെന്നും ട്വിറ്ററിൽ വിനോദ് ബൻസാൻ പറഞ്ഞു. കേരള മുഖ്യമുന്ത്രി, കേരള ഗവർണർ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരെ വിനോദ് ബൻസാൽ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

നിരവധി പ്രതിഷേധം


ബീഫ് ഉലര്‍ത്തിയത്(ബീഫ് ഫ്രൈ) എന്ന വിഭവത്തെക്കുറിച്ചാണ് കേരള ടൂറിസം വായനക്കാര്‍ക്കുമുന്നില്‍ വിവരിക്കുന്നത്. വെബ്‌സൈറ്റിന്റെ ലിങ്കും ഒപ്പമുണ്ട്. സാധാരണ വിവിധ രുചികൂട്ടുകളും വിഭവങ്ങളും കേരള ടൂറിസം പേജില്‍ പരിചയപ്പെടുത്താറുണ്ട്. എന്നാൽ ഈ ട്വീറ്റ് ഒരു മതത്തെ മുറിവേല്‍പ്പിക്കുന്നുവെന്നാണ് വിമര്‍ശനങ്ങള്‍. വിനോദ് ബൻസാലിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ കേരള ടൂറിസത്തിന്റെ ബീഫ് ഫ്രൈക്ക് കീഴിൽ പ്രതിഷേധവുമായി കമന്റുകൾ എത്തുന്നുണ്ട്.

യുദ്ധത്തിന് വഴിയൊരുക്കുന്നു

കേരള ടൂറിസം ഡിപാര്‍ട്‌മെന്റ് രാജ്യത്ത് യുദ്ധത്തിന് വഴിവെക്കുന്നുവെന്നാണ് വിമര്‍ശനം. പ്രതിഷേധവുമായി രാഹുൽ ഈശ്വറും രംഗത്തെത്തിയിട്ടുണ്ട്. കേരള ടൂറിസത്തിന്റെ പോലീസിന്റെ പോസ്റ്റ് പിൻവലിക്കണമെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. ഈ ട്വീറ്റ് ഒരു മതത്തെ മുറിവേല്‍പ്പിക്കുന്നുവെന്നാണ് വിമര്‍ശനങ്ങള്‍.

രാഹുൽ ഈശ്വറിന്റെ ട്വീറ്റ്

രാജ്യത്ത് ഇപ്പോള്‍ പൊങ്കല്‍, മകര സംക്രാന്തി, ബിഹു എന്നിവയുടെ ആഘോഷം നടക്കുകയാണ്. ഈ സമയത്ത് പന്നി, ബീഫ് എന്നിവയുടെ ചിത്രങ്ങളും പോസ്റ്റുകളും മോശമാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. ഇത്തരം പോസ്റ്റുകള്‍ ദയവായി പിന്‍വലിക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്നു.

വിശ്വാസികളുടെ മനസിനെ മുറിപ്പെടുത്തുന്നു

വിശ്വാസികളുടെ മനസിനെ മുറിപ്പെടുത്തുന്നു


ഇത് വിശ്വാസികളുടെ മനസ്സിനെ മുറിപ്പെടുത്തുന്നുവെന്നും ഇത്തരം വിഭവങ്ങള്‍ ഈ സമയത്തെങ്കിലും പോസ്റ്റ് ചെയ്യാതെ സൂക്ഷിച്ചുവെക്കണമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. കേരളത്തിന്റെ ഇത്തരം പ്രവൃത്തി നാണംകെട്ടതാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നു. കേരളം ഹിന്ദുക്കള്‍ക്ക് എതിരാണെന്നും വിമര്‍ശനമുണ്ട്.

English summary
VHP leader's tweet against Kerala Tourism Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X