മൂന്ന് വിമാനങ്ങള്‍ കയറി; എന്നിട്ടും സാധിച്ചില്ല, ലീഗ് എംപിമാര്‍ക്ക് വോട്ട് ചെയ്യാനായില്ല
ദില്ലി: മൂന്ന് വിമാനങ്ങള്‍ കയറിയാണ് മുസ്ലിം ലീഗ് നേതാക്കള്‍ ശനിയാഴ്ച പാര്‍ലമെന്റിലെത്തിയത്. എന്നിട്ടും ലക്ഷ്യം നേടാനായില്ല. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടി വന്നു.

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കും രാജ്യസഭാംഗം പിവി അബ്ദുല്‍ വഹാബിനുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നത്. ഇരുവരും മുംബൈയില്‍ നിന്നാണ് ദില്ലിയിലേക്ക് വിമാനം കയറിയത്.
വളരെ തിടുക്കത്തില്‍ ഇരുവരും പാര്‍ലമെന്റില്‍ എത്താന്‍ ശ്രമിച്ചെങ്കിലും വോട്ടിങ് സമയം കഴിഞ്ഞു. രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ്. ഉപരാഷ്ട്രപതി വോട്ടെടുപ്പില്‍ വോട്ട് ചെയ്യാനുള്ള കുഞ്ഞാലിക്കുട്ടിയുടെയും വഹാബിന്റെയും അവസരം നഷ്ടപ്പെട്ടത് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. ഇരുവരുടെയും വോട്ട് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഗോപാല കൃഷ്ണ ഗാന്ധിക്കായിരുന്നു കിട്ടേണ്ടിയിരുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവാണ്. വിജയം ഉറപ്പിച്ച വെങ്കയ്യക്ക് എത്ര ഭൂരിപക്ഷം ലഭിക്കുമെന്നത് മാത്രമാണ് നോട്ടം.


Click it and Unblock the Notifications