കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തുന്നു

  • By ഭദ്ര
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി കേരളത്തില്‍ എത്തുന്നു. കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.05ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാജു, മേയര്‍ വികെ പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

 hamid-ansari

വൈകുന്നേരം നാലിന് ശ്രീനാരായണ കോളേജ് കാമ്പസില്‍ ഡോ. എം ശ്രീനിവാസന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വൈകീട്ട് 5.45 ന് തിരുവനന്തപുരത്ത് എത്തും. രാത്രി രാജ്ഭവനില്‍ തമാസിക്കും. ചൊവ്വാഴ്ച ശാന്തിഗിരി കരുണാകര ഗുരു ആശ്രമത്തില്‍ നവതി ആഘോഷം ഉദ്ഘാടനം ചെയ്യും.

ഉച്ചതിരിഞ്ഞ് കനകക്കുന്ന് കൊട്ടാരത്തില്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ഡിജിറ്റല്‍ ലൈബ്രറി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ വിദ്യാധനം പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം ദില്ലിയ്ക്ക് മടങ്ങും.

English summary
Vice President Dr. Hamid Ansari will embark on a three-day visit to Kerala on Monday, where he will attend various programmes in Kollam, Thiruvananthapuram and Ernakulam. Soon after his arrival in the State capital in the afternoon, the Vice President will proceed to Kollam by helicopter to unveil the statue of renowned educationist Dr. M. Sreenivasan at the Sree Narayana College campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X