കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാറൂഖ് കോളെജ് പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥി

Google Oneindia Malayalam News

കോഴിക്കോട്: ഫാറൂഖ് കോളെജ് ക്യാംപസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപരിസഭയായ റൗസത്തുല്‍ ഉലൂം അസോസിയേഷന്റെയും പ്രഥമ സ്ഥാപനമായ അറബിക് കോളെജിന്റെയും പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനത്തില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു മുഖ്യാതിഥി ആയിരിക്കും. ഫെബ്രുവരി 17ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഫാറൂഖ് കോളെജ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.

കോഴിക്കോട് താമരശ്ശേരിയിൽ വിളഞ്ഞത് രണ്ട് മീറ്റർ നീളമുള്ള കപ്പ... അത്ഭുതക്കപ്പ വൈറലാകുന്നു...കോഴിക്കോട് താമരശ്ശേരിയിൽ വിളഞ്ഞത് രണ്ട് മീറ്റർ നീളമുള്ള കപ്പ... അത്ഭുതക്കപ്പ വൈറലാകുന്നു...

ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ മൗലാന അബുസ്സബാഹ് മൗലവി ആയിരുന്നു കേരളീയ വിദ്യാഭ്യാസ നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച റൗസത്തുല്‍ ഉലൂം അസോസിയേഷന്റെ സ്ഥാപകന്‍. മുന്‍ സ്പീക്കര്‍ കെഎം സീതി സാഹിബ്, അഡ്വ എംവി ഹൈദ്രോസ്, കെഎം മൗലവി എന്നിവരായിരുന്നു ആദ്യകാല സാരഥികള്‍. ഏഴര പതിറ്റാണ്ടു പിന്നിട്ട അസോസിയേഷനു കീഴില്‍ ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ കലാലയമായ ഫാറൂഖ് കോളെജ് ഉള്‍പ്പെടെ 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

 venkaiah-naidu

അറബിക് കോളെജ്, ഹയര്‍ സെക്കന്‍ഡറി, ട്രെയ്‌നിങ് കോളെജ്, എജ്യുക്കേഷനല്‍ സെന്റര്‍, റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ടീച്ചര്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മാനെജ്‌മെന്റ് സ്റ്റഡീസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സിവില്‍ സര്‍വിസസ് എക്‌സാമിനേഷന്‍, ജൂബിലി ഹെല്‍ത്ത് സെന്റര്‍ എന്നിവയാണവ. പതിനായിരത്തിലധികം വിദ്യാര്‍ഥികളും 600 ജീവനക്കാരും സ്ഥാപനങ്ങളിലുണ്ട്.

farook

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍. സമാപന സമ്മേളനത്തില്‍ മന്ത്രി ഡോ കെടി ജലീല്‍, എംപിമാരായ എംകെ രാഘവന്‍, പിവി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാറൂഖ് കോളെജ് മാനെജിങ് കമ്മിറ്റി പ്രസിഡന്റ് പികെ അഹമ്മദ്, സിപി കുഞ്ഞിമുഹമ്മദ്, പ്രൊഫ എ കുട്ട്യാലിക്കുട്ടി, പ്രൊഫ ഇപി ഇമ്പിച്ചിക്കോയ, ഡോ മുസ്തഫ ഫാറൂഖി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രിയ വാര്യർ ഭാഗ്യമുള്ള നടി.. അഡാറ് ലവ്വിലെ മാണിക്യ മലരായ പൂവി വിവാദങ്ങൾ വെറും പബ്ലിസിറ്റി സ്റ്റണ്ട്പ്രിയ വാര്യർ ഭാഗ്യമുള്ള നടി.. അഡാറ് ലവ്വിലെ മാണിക്യ മലരായ പൂവി വിവാദങ്ങൾ വെറും പബ്ലിസിറ്റി സ്റ്റണ്ട്

English summary
vice president venkaiah naidu will be the chief guest for farook college platinum jubilee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X