കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിന്‍സിപ്പലിന് കുഴിമാടം ഒരുക്കിയ കേസില്‍ ഒടുവില്‍ കോടതി വിധി; ശക്തമായ പ്രതികരണവുമായി അധ്യാപിക

  • By Desk
Google Oneindia Malayalam News

വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലായിരുന്ന ടിഎന്‍ സരസു വിരമിക്കുന്ന ദിവസം കോളെജിലെ ഓഫീസിന് മുന്നില്‍ പ്രതീകാത്മ കുഴിമാടം ഒരുക്കി റീത്ത് വെച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വിരമിക്കുന്ന പ്രിന്‍സിപ്പാളിനെ മനപ്പൂര്‍വ്വം അവഹേളിക്കാനായിരുന്നു ഇത്തരം ഒരു കുഴിമാടം ഒരുക്കിയിരുന്നത്. സംഭവത്തില്‍ കോളേജിനകത്തും പുറത്തും ഉള്ളവര്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ 4 എസ് എഫ് ഐ പ്രവര്‍ത്തകരെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് അന്തിമ വിധിയുണ്ടായിരിക്കുകയാണ്.

2016 ഏപ്രിലില്‍

2016 ഏപ്രിലില്‍

2016 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പലായിരുന്ന സരസു ജയകുമാര്‍ വിരമിക്കുന്ന ദിവസം ഓഫീസിന് കുഴിമാടം ഒരുക്കുകയും റീത്ത് വെക്കുയും ചെയ്തിരുന്നു.

വിക്ടോറിയ കോളേജില്‍

വിക്ടോറിയ കോളേജില്‍

രാവിലെ കോളേജില്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥികളും അധ്യാപകും കുഴിമാടം കാണുന്നത്. പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും തമ്മില്‍ നിരവധി വിഷയങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നു കോളേജായിരുന്നു പാലക്കാട് വിക്ടോറിയ കോളേജ്.

എസ്എഫ്‌ഐ

എസ്എഫ്‌ഐ

തന്നെ അവഹേളിക്കാനായി ചെയ്ത പ്രവര്‍ത്തിക്കെതിരെ പ്രിന്‍സിപ്പല്‍ ടിഎന്‍ സരസു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേലീസ് കേസെടുത്തിരുന്നു. എസ് എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു അധ്യാപികയുടെ പരാതി.

ഗൂഡാലോചന

ഗൂഡാലോചന

എന്നാല്‍ പ്രിന്‍സിപ്പലിനോട് ആശയപരമായ വിയോജിപ്പുണ്ടെങ്കിലും കുഴിമാടം തീര്‍ത്തത് എസ് എഫ് ഐ അല്ലായെന്ന് യൂണിറ്റ് പ്രസിഡന്റ് ഷെയ്ക് നഫാസ് അന്ന് വ്യക്തമാക്കിയിരുന്നു. കേസിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നായിരുന്നു എസ് എഫ് ഐ ആരോപിച്ചിരുന്നത്.

കോടതി

കോടതി

അധ്യാപികയ്‌ക്കെതിരായുള്ള പ്രവര്‍ത്തിയെ കേരളത്തില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഒടുവില്‍ കേസ് കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചപ്പോള്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിടുകയാണുണ്ടായത്. സംഭവത്തിലെ സത്യം തെളിഞ്ഞുവെന്നും ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും കോടതി വെറുതെ വിട്ടവര്‍ പറഞ്ഞു.

പ്രതികരണം

പ്രതികരണം

ഈ സംഭവത്തില്‍ പ്രതികരണവുമായി സരസു ടീച്ചറും രംഗത്തെത്തിയിട്ടുണ്ട്. അവരുടെ പ്രതികരണം ഇങ്ങനെ..
'ശവകുടീരം' നിര്‍മിച്ച് എന്നെ അപമാനിച്ച എസ്എഫ്‌ഐ വിദ്യാര്‍ഥികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു .കേസ് കോടതിയില്‍ വന്നതോ ,വാദം നടന്നതോ എന്നെ അറിയിക്കാതെ ആണ് ഇങ്ങനെ ഒരു വിധി ഉണ്ടായത്!.

തെളിവും സാക്ഷികളും

തെളിവും സാക്ഷികളും

കോടതിക്ക് വേണ്ടത് സത്യമല്ല ,തെളിവും സാക്ഷികളും മാത്രമാണ് .കണ്ടവര്‍ കുട്ടികളും അധ്യാപകരും അടക്കം ധാരാളം പേര്‍ ഉണ്ടായിരുന്നിട്ടും സാക്ഷികളാകാന്‍ അവരെ പേടിച്ച് ആരും തയാറായില്ല. കണ്ടു നിന്നവര്‍ക്കും ഈ നാട്ടിലെ ജനങ്ങള്‍ക്കും അറിയാം ഇങ്ങനെയൊക്കെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ആരാണെന്ന്.

അവരുടെ സര്‍ക്കാര്‍ ,അവരുടെ ഭരണം

അവരുടെ സര്‍ക്കാര്‍ ,അവരുടെ ഭരണം

അവരുടെ സര്‍ക്കാര്‍ ,അവരുടെ ഭരണം, ഇതില്‍ കുടുതലോന്നും ഞാന്‍ പ്രതീക്ഷിട്ടില്ല . ഇങ്ങനെ ഒരു വിധി ഉണ്ടായില്ലന്കിലെ അതിശയമുള്ളു . പക്ഷെ മനസാക്ഷിയുടെ കോടതിയില്‍ ( എന്നെങ്കിലും മനസാക്ഷി എന്നൊന്ന് അവര്‍ക്ക് ഉണ്ടായാല്‍ ) നിന്ന് അവര്‍ക്ക് ഒരിക്കലും മോചനം കിട്ടില്ല .

കുറ്റം ചെയ്തവര്‍ അല്ലാതാകില്ല

കുറ്റം ചെയ്തവര്‍ അല്ലാതാകില്ല

ഇപ്പോള്‍ വെറുതെ വിട്ടത് കൊണ്ട് അവര്‍ കുറ്റം ചെയ്തവര്‍ അല്ലാതാകില്ല.വെറുതെ വിട്ടതില്‍ ,അതുകൊണ്ട് തന്നെ ആര്‍ക്കും അഹങ്കരിക്കാനും ഒന്നുമില്ല. എന്ന് വ്യക്തമാക്കിക്കൊണ്ടാ ടി എന്‍ സരസു ഫെയ്സ്ബുക്കിലെ പ്രതികരണം അവസാനിപ്പിച്ചിരിക്കുന്നത്..

ഫെയ്സ്ബുക്ക് പോസ്റ്റ്

ടി എന്‍ സരസു

English summary
victoria collage Hole dug case suspects set free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X