കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വയോധികയോട് അപമര്യാദയായി പെരുമാറിയോ; സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പറയാനുള്ളത് ഇങ്ങനെ

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ പൊതുചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വയോധികയോട് ദേഷ്യപ്പെടുന്ന വീഡിയോ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരാതി പറയാനെത്തിയ സ്ത്രീയോട് മുഖ്യമന്ത്രി അപമര്യാദയായി പെരുമാറുന്നുവെന്ന തരത്തിലാണ് രാഷ്ട്രീയ എതിരാളികളും സര്‍ക്കാര്‍ വിരുദ്ധരും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

കെ സുരേന്ദ്രന്‍, വിടി ബല്‍റാം തുടങ്ങിയ നേതാക്കളും ഈ വീഡിയോ അടിസ്ഥാനമാക്കി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങിനിടയിലെ വീഡിയോ ദൃശ്യം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രചാരണം അപലപനീയമാണെന്നും സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണു വിവരമെന്നും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അപലപനീയം

അപലപനീയം

കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്. ആറ്റsപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാൽ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സംഭവിച്ചത്

സംഭവിച്ചത്

പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയർത്ത് സംസാരിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്.

നിർദേശിച്ചത്.

നിർദേശിച്ചത്.

എന്നിട്ടും അവരെ സദസ്സിൽ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിർദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവർ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളിൽ ഇങ്ങനെ പെരുമാറിയതായും അറിയാൻ കഴിഞ്ഞു.

സത്യം നേരിൽ കണ്ടതാണ്

സത്യം നേരിൽ കണ്ടതാണ്

ആയിരത്തിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവർത്തകർ അടക്കമുള്ളവരും സത്യം നേരിൽ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കെകെ രാഗേഷ് പറയുന്നത്

കെകെ രാഗേഷ് പറയുന്നത്

സ്ത്രീ വയലന്‍റാകുമെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി ശബ്ദം ഉയര്‍ത്തിയതെന്ന് ആ സമയം വേദിയില്‍ ഉണ്ടായിരുന്ന കെകെ രാഗേഷ് എംപി നേരത്തെ പറഞ്ഞിരുന്നു. ആറ്റടപ്പയാണ് തന്റെ വീടെന്നും തന്നെ അറിയില്ലേയെന്നുമാണ് സ്ത്രീ ആദ്യം ചോദിച്ചതെന്നും അതിനോട് മുഖ്യമന്ത്രി വളരെ സൗമ്യനായി ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചതെന്നും രാഗേഷിന്‍റെ ഉദ്ധരിച്ച് ഒരു മലയാളം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളെയൊന്നും വിടില്ല

നിങ്ങളെയൊന്നും വിടില്ല

പെട്ടെന്ന് നിങ്ങളെയൊന്നും വിടില്ല എന്നവര്‍ ശബ്ദമുയര്‍ത്തി പറഞ്ഞെന്നും സാധാരണനില വിട്ടുള്ള പെരുമാറ്റമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വയലന്റാകുമെന്ന് തോന്നിയപ്പോള്‍ മുഖ്യമന്ത്രി ശബ്ദമുയര്‍ത്തി അവരോട് സദസ്സില്‍ പോയിരിക്കാന്‍ പറഞ്ഞതെന്ന് രാഗേഷ് വിശദീകരിച്ചു. പരസ്പര ബന്ധമില്ലാതെയാണ് അവര്‍ പെരുമാറിയതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പറയുന്നു.

പരസ്പര ബന്ധമില്ലാതെ

പരസ്പര ബന്ധമില്ലാതെ

പെട്ടെന്ന് ശബ്ദമുയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി അവരോട് സദസ്സില്‍ പോയിരിക്കാന്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ബന്ധമില്ലാതെയാണ് അവര്‍ പെരുമാറിയതെന്നും കടന്നപ്പള്ളി പറഞ്ഞു. നേരത്തേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത കണ്ണൂരിലെ ഒരു വേദിയിലെത്തിയതും ഈ സ്ത്രീ സമാനരീതിയില്‍ പരാതി പറഞ്ഞിരുന്നതായി സംഭവസമയത്ത് അവിടെയുണ്ടായിരുന്ന മീഡിയാ വണ്‍ ലേഖകന്‍ സുനിലും വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ജില്ലാ കളക്ടര്‍

മോദി സർക്കാർ എന്താണ് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്? രാഹുലിനെ മടക്കി അയച്ചതിൽ വിമർശനവുമായി കോൺഗ്രസ്മോദി സർക്കാർ എന്താണ് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്? രാഹുലിനെ മടക്കി അയച്ചതിൽ വിമർശനവുമായി കോൺഗ്രസ്

മാറ്റങ്ങൾ മനസിലാകുന്നില്ലേയെന്ന് ബഹ്റിനിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി; ലക്ഷ്യങ്ങൾ വലുതാണ്മാറ്റങ്ങൾ മനസിലാകുന്നില്ലേയെന്ന് ബഹ്റിനിലെ ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി; ലക്ഷ്യങ്ങൾ വലുതാണ്

English summary
video clip of cm's function; kannur collector fb post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X