Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ന് നമ്മുടെ കല്യാണമാണ്'; ചിരിച്ചുകൊണ്ട് ഷാരോണും ഗ്രീഷ്മയും, താലികെട്ടുന്ന വീഡിയോ പുറത്ത്

തിരുവനന്തപുരം: പാറശായില്‍ കൊല്ലപ്പെട്ട ഷാരോണ്‍ രാജും പ്രതി ഗ്രീഷ്മയും താലികെട്ടിയ ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മേയ് മാസത്തില്‍ ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ന് നമ്മുടെ കല്യാണമാണെന്നും ഇരുവരും ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഷാരോണിന്റെ ബന്ധുക്കളാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. തന്റെ ആദ്യ ഭര്‍ത്താവ് മരിച്ചു പോകുമെന്നും ഇത് വിശ്വസിക്കാതെ മരിക്കുന്നെങ്കില്‍ മരിക്കട്ടയെന്ന് പറഞ്ഞാണ് ഷാരോണ്‍ താലികെട്ടുന്നത്.

1

ഇതിന് പിന്നാലെ നെറ്റിയില്‍ കുങ്കുമം തൊട്ടുനില്‍ക്കുന്ന ചിത്രം ഗ്രീഷ്മ ഷാരോണിന് അയച്ചുകൊടുത്തു. ഷാരോണ്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞപ്പോള്‍ ബന്ധു സംശയം പ്രകടിപ്പിച്ചപ്പോള്‍ താലികെട്ടി കുങ്കുമം ചാര്‍ത്തിയ ആളിനോട് അങ്ങനെ ചെയ്യാനാകുമെന് എന്നാണ് ഗ്രീഷ്മ ചോദിച്ചത്.

2

മറ്റൊരു യുവാവുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നിരുന്നു. ഷാരോണ്‍ മരിച്ചു കഴിഞ്ഞാല്‍, നിശ്ചയിച്ച കല്യാണം നടക്കുമെന്ന വിശ്വാസത്തിലാണ് ജാതകകഥ പറഞ്ഞ് താലികെട്ടിയതെന്നു ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ ഇതേക്കുറിച്ച് കൃത്യമായ മറുപടി പറഞ്ഞില്ല.

3

ഷാരോണുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് ഗ്രീഷ്മയുടെ അമ്മ കരഞ്ഞുപറഞ്ഞത്. ഇതിന്റെ ഓഡിയോ ഗ്രീഷ്മ ഷാരോണിന് അയച്ചുകൊടുത്തിരുന്നു. കുടുംബം ആസൂത്രണം ചെയ്ത പദ്ധതിയാണ് ഈ ഓഡിയോ ക്ലിപ്പെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്.

4

ഒക്ടോബര്‍14ന് ഗ്രീഷ്മ നല്‍കിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോണ്‍ മരിച്ചത്. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ഷാരോണ്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിഷം നല്‍കിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്. ഇതിനിടെ ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെളിവെടുപ്പ് ഉള്‍പ്പടേയുള്ള നടപടികള്‍ക്കായി കൊണ്ടുപോവുന്നതിന് തൊട്ടുമുമ്പ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു പ്രതിയുടെ ആത്മഹത്യാ ശ്രമം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

5

അറസ്റ്റിന് ശേഷം പ്രതിയെ പാറശാലയിലെ വീട്ടിലുള്‍പ്പടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്താനിരിക്കെയാണ് ആത്മഹത്യ ശ്രമം നടന്നത്. അതുകൊണ്ട് തന്നെ ഇന്നിനി തെളിവെടുപ്പ് നടപടികള്‍ നടക്കുമെന്ന കാര്യം സംശയമാണ്. എന്നാല്‍ ഗ്രീഷ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി . ഇന്നലെ എട്ടുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ഷാരോണിന്റെ കൊലപാതകമാണെന്ന് ഗ്രീഷ്മ സമ്മതിച്ചത്.

6

തന്റെ കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചെങ്കിലും കൃത്യത്തില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഷാരോണിന് നല്‍കിയ വിഷത്തിന്റ ബാക്കി ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചത് കേസില്‍ നിര്‍ണ്ണായകമാണ്. വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തമായ മൊഴികളാണ് ഗ്രീഷ്മ നല്‍കിയിരിക്കുന്നത്.

7

ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ശക്തമാണ്. പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതില്‍ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണമെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു.

8

കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്തു നല്‍കി നടത്തിയ നിഷ്ഠുരമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കല്‍പ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണ്. പാനൂരിലെ വിഷ്ണു പ്രിയയെ പ്രണയപ്പകയില്‍ അറുത്തു കൊന്നതും ഷാരോണിനെ വിഷം കൊടുത്തു കൊന്നതും പ്രണയമറയില്‍ നടത്തിയ ക്രൂരതയാര്‍ന്ന കൊലപാതങ്ങള്‍ ആണ്.

9

നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്.
ജീവനെടുക്കുന്ന പ്രണയപ്പകകള്‍ ഇല്ലാത്ത പ്രണയ ലോകങ്ങള്‍ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയില്‍ ഉണ്ടാക്കാന്‍ നമുക്ക് ജാഗ്രത കാട്ടാം- ഡി വൈ എഫ് ഐ പ്രസ്താവനയില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+