നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് പിന്നിലെ സാത്താന്‍ സോംബീ ഗോ ബൂം..!! കേഡല്‍ അടിമ..!!

  • By: അനാമിക
Subscribe to Oneindia Malayalam

തിരുവനന്തപുരം: നന്തന്‍കോട് കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. സാത്താന്‍ സേവ നടത്തുന്നതിന്റെ ഭാഗമായല്ല മറിച്ച് വീഡിയോ ഗെയിമുകളാണ് മാതാപിതാക്കളെ ഉള്‍പ്പെടെ നാലുപേരെ അതിക്രൂരമായി കൊലപ്പെടുത്താന്‍ കേഡലിനെ സഹായിച്ചത്. ആക്രമണോത്സുകമായ വീഡിയോ ഗെയിമുകളുടെ കടുത്ത ആരാധകനായിരുന്നു കേഡല്‍ ജിന്‍സണ്‍ രാജയെന്നാണ് പോലീസ് പറയുന്നത്.

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

Read Also:ഇവർ ആര്‍ത്തവ രക്തദാഹികള്‍..! കറുത്ത കുര്‍ബാന..! ആസ്ട്രല്‍ പ്രൊജക്ഷൻ ഞെട്ടിക്കും..!!

സോംബീ ഗോ ബൂം

തനിക്ക് പ്രിയപ്പെട്ട ആക്രമണോത്സുകമായ വീഡിയോ ഗെയിമുകളാണ് കൂട്ടക്കൊല നടത്താന്‍ കേഡല്‍ മാതൃകയാക്കിയതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സോംബീ ഗോ ബൂം എന്ന വീഡിയോ ഗെയിം ആയിരുന്നേ്രത കേഡലിന്റെ വഴികാട്ടി.

ഗെയിമുകളുടെ കടുത്ത ആരാധകൻ

ഇത്തരം വീഡിയോ ഗെയിമുകളുടെ കടുത്ത ആരാധകനായിരുന്നു കേഡല്‍ പണ്ടുമുതല്‍ക്കേ തന്നെ. മുഴുവന്‍ സമയവും വീട്ടിലെ മുറിയില്‍ അടച്ചിട്ടിരിക്കുന്ന സ്വഭാവക്കാരനായിരുന്നു കേഡല്‍. ഈ സമയമത്രയും കേഡല്‍ ചിലവഴിക്കുന്നത് കമ്പ്യൂട്ടറിന് മുന്നിലായിരുന്നു.

വിളിച്ചുവരുത്തി കൊന്നു

കുട്ടികള്‍ക്കുള്ള പുതിയ വീഡിയോ ഗെയിമുകള്‍ സ്വന്തമായി നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങളിലുമായിരുന്നു കേഡല്‍. പുതിയ വീഡിയോ ഗെയിം കാണിച്ച് തരാന്‍ എന്ന് പറഞ്ഞാണ് കേഡല്‍ അമ്മയെയും അച്ഛനേയും അടക്കം മുറിയിലേക്ക് വിളിച്ച് വരുത്തി കൊല നടത്തിയത്.

ഗെയിം മാതൃകയിൽ കത്തിച്ചു

സോംബീ ഗോ ബൂം എന്ന വീഡിയോ ഗെയിമില്‍ കൊലപാതകങ്ങള്‍ നടത്തുന്നതിന് സമാനമായ രീതിയിലാണ് കേഡലും കൊല നടത്തിയത്. പിന്നില്‍ നിന്നും ഇരകള്‍ അറിയാതെയായിരുന്നു ആക്രമണം.

ആയുധവും നെറ്റ് വഴി

മാതാപിതാക്കളേയും സഹോദരിയേയും ഉള്‍പ്പെടെ കൊന്ന ശേഷം വീഡിയോ ഗെയിമില്‍ ഉള്ളത് പോലെ മൃതദേഹങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്യാന്‍ ശ്രമം നടത്തി. കൊല നടത്താനുള്ള മഴു കേഡല്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതായിരുന്നു.

മൊഴി മാറ്റി കേഡൽ

ആദ്യം സാത്താന്‍ സേവയുടെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് മൊഴി കൊടുത്ത കേഡല്‍ പിന്നീടത് മാറ്റി. വീട്ടില്‍നിന്നും നേരിട്ട അവഗണനയുടെ പ്രതികാരമായാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയത് എന്നാക്കി മാറ്റി മൊഴി.

കാരണം ഉറപ്പിക്കാനാവാതെ

എന്നാല്‍ പിന്നീടത് അച്ഛന്റെ വഴിവിട്ട ജീവിതം കാരണമാണ് എന്നാക്കി മാറ്റി. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു ഇത്രയും ക്രൂരമായ കൊലപാതകത്തിന് കേഡലിനെ പ്രേരിപ്പിച്ചത് എന്ന് പോലീസിന് ഇതുവരെ ഉറപ്പിക്കാനായിട്ടില്ല.

ഒറ്റപ്പെട്ട ജീവിതം

ചെറുപ്പം മുതല്‍ക്കേ എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന ജീവിതമായിരുന്നു കേഡലിന്റേത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ സുഹൃത്തുക്കളെ ആരെയും കേഡല്‍ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു പോലുമില്ല.

മൃഗീയ സ്വഭാവം കൂടപ്പിറപ്പ്

പ്രാചീന ചരിത്രം പഠിക്കാനായിരുന്നു കേഡലിന് താല്‍പര്യമുണ്ടായിരുന്നതെങ്കിലും വീട്ടുകാര്‍ മെഡിസിന് പഠിക്കാന്‍ വിദേശത്ത് അയച്ചു. അവിടേയും സഹപാഠിയെ ആക്രമിച്ച ചരിത്രമുണ്ട് കേഡലിന്. പഠനം പൂര്‍ത്തിയാക്കാതെ തിരിച്ച് വന്നു.

ആദ്യശ്രമം മുടങ്ങി

ഇതേത്തുടര്‍ന്ന് കുടുംബത്തില്‍ നിന്നും കേഡലിന് കടുത്ത അവഗണന നേരിട്ടു. നേരത്തെ മീന്‍കറിയില്‍ വിഷം ചേര്‍ത്ത് മാതാപിതാക്കളെ കൊല്ലാന്‍ കേഡല്‍ ശ്രമം നടത്തിയിരുന്നെങ്കിലും കൈ വിറച്ചതിനാല്‍ ഉപേക്ഷിച്ചുവേ്രത

English summary
Video games helped cadel for bruttal murder of family
Please Wait while comments are loading...