കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയ കീഴടക്കി കുട്ടിക്കൂട്ടത്തിന്‍റെ പന്തിനായുള്ള പണപ്പിരിവ് യോഗം; വൈറല്‍ വിഡിയോ

Google Oneindia Malayalam News

വേദിയിലിരിക്കുന്ന സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ അധ്യക്ഷന്‍ പ്രസംഗ പീഠത്തില്‍ നിന്നുകൊണ്ട് യോഗം കൂടിയതിന്‍റെ ആവശ്യം വ്യക്തമാക്കുകയാണ്.. സദസ്സില്‍ ഇരിക്കുന്നവര്‍ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും കയ്യടിച്ച് പാസാക്കുന്നു.. വിയോജിപ്പുള്ളവര്‍ക്ക് അത് രേഖപ്പെടുത്താമെന്ന് ഇടക്ക് പ്രസിഡന്‍റ് നിര്‍ദ്ദേശം.. ശേഷം ഓരോരുത്തരായി വന്ന് തങ്ങളുടെ അഭിപ്രായങ്ങള്‍ സദസ്സിന് മുമ്പാകെ പങ്കുവെയ്ക്കുന്നു..

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടേയോ സന്നദ്ധ സംഘടനകളുടേയോ യോഗത്തെ കുറിച്ചല്ല, കളിപന്ത് വാങ്ങാന്‍ യോഗം വിളിച്ച് കൂടിയാലോചിക്കുന്ന ഒരു കൂട്ടം കൂട്ടികളുടെ യോഗത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. സാമൂഹിക പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച യോഗ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.

viral

ജഴ്സിയും പന്തും വാങ്ങുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് യോഗം വിളിച്ച് കൂട്ടിയിരിക്കുന്നത്. സെക്രട്ടറിക്കും പ്രസിഡന്‍റിനും മാത്രമാണ് വേദിയില്‍ ഇരിപ്പിടം തയ്യാറാക്കിയിട്ടുള്ളത്. ഓലമടലാണ് സദസ്സിലുള്ളവരുടെ സീറ്റ്. ഓലമടലിന് മുകളില്‍ ഒരു ചുള്ളിക്കമ്പ് കുത്തി നിര്‍ത്തി മൈക്കും തയ്യാറാക്കിയതോടെ യോഗ നടപടികള് ആരംഭിച്ചു.

ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ്ജെഡിഎസും ബിജെപിയും തമ്മില്‍ ധാരണയെന്ന് സിദ്ധരാമയ്യ; വെറുതെ വിടില്ല, മറുപണിയുമായി കോണ്‍ഗ്രസ്

പണപ്പിരിവിന്‍റെ ആവശ്യത്തെക്കുറിച്ച് അത് എങ്ങനെ കണ്ടെത്താമെന്നും സെക്രട്ടറി വിശദമാക്കി. ഏറ്റവും മികച്ച കളിക്കാരനെ യോഗത്തില്‍ വെച്ച് ആദരിക്കാനും കുട്ടിക്കൂട്ടം മറന്നില്ല. പ്ലാസ്റ്റിക് കവര്‍കൊണ്ട് പൊന്നാട അണിയിച്ചാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്. അഭിപ്രായം പറയാനെത്തിയവന് അല്‍പം സഭാകമ്പം ഉണ്ടായപ്പോള്‍ അത് സാരമില്ല എന്ന് പറഞ്ഞ് സമാധാനപ്പിക്കുന്ന സെക്രട്ടറിയും കൂട്ടരും ഏവരുടേയും മനം കവരുകായണ്.

വീഡിയോ കാണാം..

English summary
video of children's meeting to buy football gets viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X