Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡ്യൂട്ടി കഴിഞ്ഞാൽ ഇത്തിരി ഡാൻസ് ആവാം; കല്യാണരാമനിലെ പാട്ടിന് സിംപിൾ ഡാൻസുമായി ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥർ

ശരിക്കും രക്ഷകരാണ് അ​ഗ്നിശമന സേന. ഏത് നിമിഷവും സഹായത്തിനായി വരുന്ന വിളി പ്രതീക്ഷിച്ച് നിൽക്കുന്നവർ. ചെയ്യുന്ന ജോലി ​ഗൗരവമുള്ളതായത് കൊണ്ട് അ​ഗ്നിശമന സേനാം​ഗങ്ങൾ അതിന്റേതായ അച്ചടക്കവും ചിട്ടയുമൊക്കെ ഉള്ളവരുമാണ്. ജീവൻ രക്ഷാ പ്രവർത്തനം ആയതുകൊണ്ട് തന്നെ എപ്പോഴും ഒരു ജാ​ഗ്രതയും കാണും. ഏത് കഠിനമായ ജോലിക്കിടയിൽ ആരായാലും ഒരു റിലാക്സേഷൻ ആരാണ് ആ​ഗ്രഹിക്കാത്തത്. ഇവിടെയും ഒഴിവ് സമയം രസകരമാക്കിയിരിക്കുകയാണ് ഒരു കൂട്ടം അ​ഗ്നിശമനാ സേനാം​ഗങ്ങൾ.

നീണ്ട ദിവസത്തെ കഠിനാധ്വാനത്തിന് ശേഷം ഇത്തിരി പാട്ടം ഡാൻസുമായാണ് അ​ഗ്നിശമന സേനാം​ഗങ്ങൾ തങ്ങളുടെ ഒഴിവ് വേള ആഘോഷമാക്കിയത്. സംഭവം വൈറലുമായി. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ കൊല്ലങ്കോട് ഡിവിഷനിലെ അ​ഗ്നിശമന സേനാം​ഗങ്ങൾ അവരുടെ ഫയർ സർവീസ് വാഹനത്തിനുള്ളിൽ വെച്ചാണ് കല്യാണരാമൻ സിനിമയിലെ തിങ്കളേ പൂത്തിങ്കളേ എന്ന പാട്ടിന് ഇരുന്നുകൊണ്ട് തന്നെ ചെറിയ സ്റ്റെപ്പുകൾ വെച്ചത്. ​ഗൗരവം നിറഞ്ഞ മുഖങ്ങളിൽ ചിരിയും നാണവുമൊക്കെ നിറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞുള്ള വിശ്രമവേളകൾ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

fire force

നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ആ നീല പേന പോക്കറ്റിൽ കുത്തിയ സാറിനെ നോക്കി വെച്ചോ. പുള്ളിയുടെ കൈയ്യിൽ ഒത്തിരി ഐറ്റം ഉണ്ടെന്ന് തോന്നുന്നു. പോലീസ് അസോസിയേഷൻ പരിപാടിയ്ക്ക് ഉപകാര പെടും, മാറി ചിന്തിക്കുന്നവർ വരുമ്പോൾ മാറ്റങ്ങളും ഉണ്ടാവും, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

നേരത്തെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോ​ഗിക്കപ്പെട്ട ഒരു ഹോം ​ഗാർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ സിറ്റി ഹാർട്ട് ഹോസ്പിറ്റലിനു സമീപം ജോഗേന്ദ്ര കുമാർ ട്രാഫിക് നിയന്ത്രിക്കുന്ന വീഡിയോ ആണ് വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കുവച്ചത്. വാഹനങ്ങൾ നിയന്ത്രിക്കുമ്പോൾ തന്നെ ചെറിയ പുഞ്ചിരിയോടെ ചെറിയ ചുവടുകൾ അദ്ദേഹം വെയ്ക്കുന്നത് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+