Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുരുകിയോ? കീരിയും പാമ്പും പോലെ കാട് കയറി പോരാടി, ചിരിച്ചുല്ലസിച്ച് സാന്ദ്രയും ലിസ്റ്റിൻ സ്റ്റീഫനും

നിർമ്മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യപോരിൽ ഏർപ്പെട്ടിരുന്നവരാണ് സാന്ദ്ര തോമസും ലിസ്റ്റിൻ സ്റ്റീഫനും. ലിസ്റ്റിനെതിരെ സാന്ദ്ര രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. അപകീർത്തി പരാമർശം നടത്തി എന്നാരോപിച്ച് സാന്ദ്രയ്ക്ക് എതിരെ ലിസ്റ്റിൻ മാനനഷ്ടക്കേസ് കൊടുത്തിരുന്നു.

വാക്പോരുകൾക്കും നിയമപോരാട്ടത്തിനും ഇടയിൽ നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ ലിസ്റ്റിൻ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചപ്പോൾ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്ര പരാജയപ്പെട്ടു. അതിനിടെ സാന്ദ്രയും ലിസ്റ്റിനും ചിരിച്ച് സംസാരിക്കുന്ന വീഡിയോ തങ്ങളുടെ ചാനലായ വെള്ളിത്തിരയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

ഇരുവരും തമ്മിലുളള മഞ്ഞുരുക്കത്തെ കുറിച്ച് ഫേസ്ബുക്കിലാണ് ജോളി ജോസഫിന്റെ കുറിപ്പ് വായിക്കാം: '' മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ, ഞാൻ കൂടി അംഗമായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ജനറൽ ബോഡി മീറ്റിങ്ങും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്നലെ എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലിൽ നടന്നു . രാകേഷ്- ലിസ്റ്റിൻ നേതൃത്വത്തിൽ പാനലുണ്ടാക്കിയതിനാൽ അവരുടെ കൂടെയുള്ളവരുടെ വിജയം സുനിശ്ചതമായിരുന്നു .

listin

Image Credit: Vellithira/joly joseph FB

പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനും, മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ആല്‍വിന്‍ ആന്റണി, ഹംസ എംഎം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും, സുരേഷേട്ടൻ ( മേനക) സിയാദ് കോക്കർ തുടങ്ങിയ 14 ആളുകൾ കൃത്യതയോടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു . സുശക്തമായ ടീമിന്റെ കയ്യിൽ സംഘടന സുരക്ഷിതമാണ്.

' ഒറ്റയാൾ ' പോരാട്ടങ്ങൾ നടത്തി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച സജി നന്ത്യാട്ടും സെക്രട്ടറി സ്ഥാനാർഥി വിനയൻ സർ, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി ആനന്ദ് പയ്യന്നൂർ , എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് തുടങ്ങിയവർ തികച്ചും ജനാതിപത്യ രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചില്ല . എന്നിരുന്നാലും മത്സരിച്ച എല്ലാവരും അനുമോദനങ്ങൾ അർഹിക്കുന്നു .

ഇന്നലെ നടന്ന ചടങ്ങുകൾക്കിടയിൽ എനിക്കേറ്റവും ഇഷ്ടപെട്ടത്, അവരവരുടെ നിലപാടിനും ആശയങ്ങൾക്കും ബോധ്യത്തിനും വേണ്ടി ' കീരിയും പാമ്പും ' പോലെ അത്യാവശ്യം പോരാടി ഒരൽപം 'കാടു'കയറിയ ലിസ്റ്റിനും സാന്ദ്രയും തമ്മിലുള്ള 'മഞ്ഞുരുകലാണ് '.ചടങ്ങുകൾക്കിടയിൽ പത്ര ദൃശ്യ മാധ്യമങ്ങളുടെ മുൻപിൽ അടുത്ത കൂട്ടുകാരെപ്പോലെ സൗഹൃദം ' പർദ്ദക്ക് ' വെളിയിൽ പങ്കുവെച്ച് ചിരിച്ചുല്ലസിച്ച് അവർ സംസാരിക്കുന്നുണ്ടായിരുന്നു എന്നതിൽ അതിയായ സന്തോഷം.

കുറച്ച് കാലങ്ങൾക്ക് ശേഷം, ചങ്ക് ചെങ്ങായ്‌ ബാബു ഷഹീറിന്റെ ( സൗബിൻ ഷഹീറിന്റെ പിതാവ് ) കൂടെ വന്ന പാച്ചിക്കയെ ( ഫാസിൽ സർ ) കണ്ടതിലും, ഞാൻ അഭിനയിച്ച DQ വിന്റെ '100 ഡേയ്സ് ഓഫ് ലവ് ' എന്ന സിനിമയുടെ വിജയകുമാറിനെ കണ്ടതിലും വിശേഷങ്ങൾ പങ്കുവെച്ചതിലും പെരുത്ത് സന്തോഷം. മലയാളികൾക്ക് സുപരിചതരായ മേനക സുരേഷേട്ടനും ലിബർട്ടി ബഷീർക്കയും രജപുത്ര രഞ്ജിത്തും കിരീടം ഉണ്ണിച്ചേട്ടനും വിനയൻ സാറും , ആശയങ്ങൾക്കായി പോരാടുന്ന മറ്റു പ്രമുഖരും ഒരേ വേദിയിൽ പഴയകാല നിർമാതാക്കളെ ആദരിക്കുന്ന ചടങ്ങിൽ ഒരുമിച്ച് നിന്നത് ഭംഗിയായി, അതിഗംഭീരമായി .

അധ്യക്ഷനായി ജനറൽ ബോഡി മീറ്റിംഗ് നിയന്ത്രിച്ച ആന്റോ ജോസഫ് , വർഷങ്ങളോളം സത്യസന്ധതയോടെ അഹോരാത്രം അസ്സോസിയേഷന് വേണ്ടി കഠിനപ്രയത്നം ചെയ്ത രജപുത്ര രഞ്ജിത്തും മത്സര രംഗത്ത് ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ സാന്നിധ്യം അതിശക്തമായിരുന്നു എന്ന് തെളിയിക്കപ്പെട്ടു . വായ്‌പ്പാ കടങ്ങളെല്ലാം വീട്ടി നീക്കിയിരുപ്പുള്ള സംഘടനയിൽ ഉത്തരവാദിത്തങ്ങൾ ഏറെയുള്ള പദവികൾ ഏറ്റെടുത്ത എല്ലാവർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ.. ഇനി നമുക്ക് നല്ല സിനിമകളെക്കുറിച്ച് സംസാരിക്കാം.. അല്ലെ ?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+