'നല്ല പൊന്നുമോൻ, എല്ലാ ദൈവങ്ങളുടെയും അനുഗ്രഹവും മോന്റെ കൂടെയുണ്ട്'; വീണ്ടും വൈറലായി വൈറൽ കളക്ടർ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിഷയം കേരളത്തിൽ വലിയ ചർച്ചയായപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത് തിരുവനന്തപുരം സബ് കളക്ടറായിരുന്നു. സബ്കളക്ടർ ആൽഫ്രഡ് ഒ വിയാണ് ഒറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.
അദ്ദേഹത്തിന് ഫാൻ പേജുകൾ പോലും ഉണ്ടായി. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയപ്പോഴും സബ്കളക്ടർ കർത്തവ്യത്തിൽ മാത്രമാണ് ശ്രദ്ധ കൊടുത്തത്. ഇപ്പോൾ ഇതാ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ് ആൽഫ്രഡ്. എന്നാൽ ഇത്തവ കളക്ടറുടെ ഫാൻസ് യൂത്തല്ല, അമ്മമാരാണ്. ആറ്റുകാല പൊങ്കാലയ്ക്ക് എത്തിയ വീഡിയയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

പൊങ്കാലയും ഭക്തരെയും കണ്ട് നിക്കുന്ന കലക്ടർ, തിരുവനന്തപുരത്തെ കലക്ടറാകാൻ യോഗ്യതയുള്ള ആൾ . ഞാനും കണ്ടായിരുന്നു ഇദ്ദേഹത്തെ എത്രമാത്രം ശ്രദ്ധയുള്ള ആളാണെന്ന് കണ്ടപ്പഴാണ് മനസ്സിലായത്, അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്,എല്ലാ ആൺകുട്ടികൾക്ക് ഇത് പോലത്തെ അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കുന്നു.
നമ്മുടെ നാട്ടിലെ ആണ്മക്കൾക്ക് നല്ല മനുഷ്യൻ ആകാനുള്ള അറിവ് കിട്ടട്ടെ , നല്ല പൊന്നുമോൻ, എല്ലാ ദൈവങ്ങളുടെയും അനുഗ്രഹവും ആശിർവാദവും ഞങ്ങളുടെ പ്രാർത്ഥനയും എപ്പോഴും മോന്റെ കൂടെയുണ്ട്. നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള മനസ്സ് ഈ ഉണ്ണിക്ക് ഉണ്ടാവട്ടെ, ഇപ്പഴാണ് മനസിലായത് പെൺപിള്ളേരെക്കാട്ടും കൂടുതൽ എന്നെപ്പോലുള്ള അമ്മമാരാണ് ഫാൻസ്..പൊന്ന് മകന്നേ - ഒരായിരം നന്ദി - നല്ല മനസ് ഒരിക്കലും കൈവിടാതിരിക്കെട്ടെ പൊന്ന് ഉമ്മ മകനേ എന്നിങ്ങനെ പോകുന്നു കമന്റുകൾ
2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് ആൽഫ്രഡ്. നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറായിരുന്നു. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ് ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ് വെയർ എഞ്ചിനീറയാണ് ജോലി ചെയ്തിരുന്നു.
ബിരുദ പഠന സമയത്താണ് സിവിൽ സർവീസ് എന്ന ആഗ്രഹം ഉണ്ടാവുന്നത്. 2022 ൽ മൂന്നാമത്തെ ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയത്. ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷ പാസാകാൻ സാധിച്ചിരുന്നില്ല. രണ്ടാം ശ്രമത്തിൽ 310 ാം റാങ്കായിരുന്നു. മൂന്നാം ശ്രമത്തിൽ റാങ്ക് 57 ലേക്ക് ഉയർത്തി.












Click it and Unblock the Notifications