വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എസ്‌ഐ വക അശ്ലീല വീഡിയോ; അന്വേഷണത്തിന് ഉത്തരവിട്ടു
ആലപ്പുഴ: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എസ്‌ഐയുടെ വക അശ്ലീല വീഡിയോ. ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ലഹരിമരുന്ന് മാഫിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പായ വോയ്‌സ് ഓഫ് എഴുപുന്നയിലാണ് ദേശീയ പണിമുടക്ക് ദിവസം അശ്ലീല വീഡിയോ എത്തിയത്. ജില്ലയിലെ ഒരു സ്റ്റേഷന്‍ ചുമതലയുള്ള എസ്‌ഐയുടെ മൊബൈലില്‍ നിന്നാണ് അശ്ലീല വിീഡിയോ എത്തിയതെന്ന് കാട്ടി എഴുപുന്ന സ്വദേശി വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സൈബര്‍ സെല്ലിലെ സീനിയര്‍ ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആലപ്പുഴ ജില്ലാ പോലീസ് മോധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 24ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. ഒരു മാസമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി.












Click it and Unblock the Notifications