രജിസ്റ്റര്‍ വിവാഹം ചെയ്യുന്ന മുസ്ലീം പെണ്‍കുട്ടിയോട് ഇവര്‍ കാണിയ്ക്കുന്നത്... ചിത്രം പോലും മാറ്റി
കോഴിക്കോട്: പ്രണയം മതത്തിനും ജാതിയ്ക്കും രാഷ്ട്രീയത്തിനും ദേശത്തിനും ഒക്കെ അപ്പുറമാണെന്നാണ് പറയുന്നത്. എന്നാല്‍ നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിനും അത് ഇതുവരെ മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ ഈ പെണ്‍കുട്ടിയോടും യുവാവിനോടും ഇവര്‍ ഇങ്ങനെ ചെയ്യുമോ...?
ഇഷ്ടപ്പെട്ട യുവാവിനെ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന മുസ്ലീം പെണ്‍കുട്ടിയുടേയും പ്രതിശ്രുത വരന്റേയും ഫോട്ടോകള്‍ എന്ന രീതിയില്‍ ചില ചിത്രങ്ങള്‍ ഉപയോഗിച്ച് വീഡിയോ ആക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുകയാണ്. യുവാവിനെ ജാതീയമായി അധിക്ഷേപിയ്ക്കുന്നും ഉണ്ട് വീഡിയോയില്‍. തയ്യാറാക്കിയ വീഡിയോയില്‍ ഉള്ളത് ഇവര്‍ പറയുന്ന പെണ്‍കുട്ടിയും യുവാവും അല്ലെന്നാണ് റിപ്പോര്‍ട്ട്.

വടകര ആയിനിക്കാട് സ്വദേശിനിയാണ് 19 കാരിയായ പെണ്‍കുട്ടി. പരപ്പനങ്ങാടി സ്വദേശിയാണ് വരന്. ഇയാള്‍ ഇടത് അനുകൂലിയാണ്. വിവാഹം സംബന്ധിച്ച വിവാദം കോടതിയിലെത്തിയപ്പോള്‍ കാമുകനൊപ്പം പോകാനാണ് താത്പര്യം എന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതും ആണ്. പരപ്പനങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ മെയ് 2 നാണ് ഇവരുടെ വിവാഹം സംബന്ധിച്ച നോട്ടീസ് പതിച്ചിരിയ്ക്കുന്നത്.
വീഡിയോ തയ്യാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തവരുടെ ഉദ്ദേശം തികച്ചും സാമുദായികമാണെന്ന് വ്യക്തമാണ്. 'യുവാവിന്റെ അച്ഛന്റെ പേര് കേട്ടാല്‍ തന്നെ അറിയാം പുലയനാണെന്ന്' എന്നൊക്കെയാണ് പറയുന്നത്.
വീഡിയോ പോസ്റ്റ് ചെയ്യുക മാത്രമല്ല, അത് മറ്റ് ഗ്രൂപ്പുകളില്‍ പരമാവധി ഷെയര്‍ ചെയ്യണം എന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിനകം തന്നെ പതിനായിരത്തിനടിത്ത് ആളുകള്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട് എന്നതാണ് ഭീകരമായ മറ്റൊരു വസ്തുത.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications