കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എളമരം കരീം പറഞ്ഞത് നുണയെന്ന് ദൃശ്യങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: ഖനനാനുമതി കോഴയില്‍ ആരോപണ വിധേയനായ മുന്‍ വ്യവസായ മന്ത്രി എളമരം കരീം കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി പറഞ്ഞത് നുണ്. ബന്ധുവായ നൗഷാദ് നടത്തിയ ഭൂമി തട്ടിപ്പിനെ കുറിച്ച് അറിയില്ല എന്നായിരുന്നു കരീം പറഞ്ഞിരുന്നത്. എന്നാല്‍ കരീമിന് ഇക്കാര്യം അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യാവിഷന്‍ ആണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്. എളമരം കരീമിന്റെ ബന്ധു നൗഷാദ് നടത്തിയ ഭൂമി തട്ടിപ്പില്‍ കുടുങ്ങിയവരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.

Elamaram Kareem

താങ്കളുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തേണ്ട എന്ന രീതിയിലാണ് എളമരം കരീം പ്രതികരിച്ചത്. ഇക്കാര്യം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഭൂമി തട്ടിപ്പില്‍ ഇരകളായവരുടെ കര്‍മസമിതി നേതാക്കളും എളമരം കരീമിനെ സന്ദര്‍ശിച്ചിട്ടുണ്ട്. കര്‍മസമിതി കണ്‍വീനര്‍ ആയ വിപി മൊയ്തീന്‍ ഹാജിയും എളമരം കരീമും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ മുഴുവന്‍ തനിക്ക് അറിയാമെന്ന രീതിയില്‍ ആയിരുന്നു എളമരം കരീമിന്റെ പ്രതികരണം. ഇതുവരെയായിട്ടും വിഷയം തീര്‍ന്നില്ലേ എന്നാണ് കരീം മൊയതീന്‍ ഹാജിയോട് ചോദിക്കുന്നത്.

വിഷയം കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണനോട് സംസാരിക്കാനാണ് കരീം ആവശ്യപ്പെട്ടത്. വിഷയം ജില്ലാ സെക്രട്ടറിയോട് താന്‍ തന്നെ സൂചിപ്പിക്കാമെന്ന് കരീം ഉറപ്പ് നല്‍കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

നൗഷാദിന്റെ ഭൂമി തട്ടിപ്പിന്റെ വിവരങ്ങള് നേരത്തെ തന്നെ എളമരം കരീമിന് അറിയാമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍. തന്റെ പേര് പറഞ്ഞാണ് നൗഷാദ് തട്ടിപ്പുകള്‍ നടത്തിയിരുന്നത് എന്ന കാര്യവും കരീമിന് ആദ്യമേ അറിയാമായിരുന്നു.

പലതവണ നേരിട്ട് കണ്ട് പറഞ്ഞിട്ടും പ്രശ്‌നത്തില്‍ ഇടപെടാതിരുന്നതിനാലാണ് കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് തട്ടിപ്പിന് ഇരയായവര്‍ ഇന്ത്യവിഷനോട് പറഞ്ഞിട്ടുള്ളത്. പ്രാദേശിക സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും പോലും നൗഷാദിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇവര്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ വഴി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും പാര്‍ട്ടി ഒരു നടപടിയും എടുത്തില്ലെന്നും ആക്ഷേപമുണ്ട്.

ദൃശ്യങ്ങള്‍ കാണാം

English summary
Video says, Elamaram Kareem was aware of Noushad's fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X