കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമിക്കപ്പെട്ട നടിക്ക് സിനിമയിൽ അയിത്തം? അഭിനയിപ്പിച്ചാൽ അവർ കൂവിത്തോൽപ്പിക്കും! വെളിപ്പെടുത്തൽ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
'ആ നടി അഭിനയിച്ചാല്‍ കൂവിത്തോല്‍പ്പിക്കും സിനിമയില്‍ അയിത്തമോ?' | Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപം കൊണ്ടത്. മലയാള സിനിമയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു വിപ്ലവകരമായ തുടക്കം എന്ന് തന്ന് തന്നെ ഈ സംഘടനയുടെ പിറവിയെ വിളിക്കേണ്ടി വരും. ആണധികാരം ഏറ്റവും പ്രകടമായ ഒരു മേഖലയിലാണ് സ്ത്രീകള്‍ക്ക് വേണ്ടി ഒരു കൂട്ടായ്മയുണ്ടായത്. ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്രമേളയിലും വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സാന്നിധ്യമുണ്ട്. മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗവും സംവിധായകയുമായ വിധു വിന്‍സെന്റ് ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തുറന്ന് പറയുകയുണ്ടായി.

സിനിമയിലെ സ്ത്രീ സാന്നിധ്യം

സിനിമയിലെ സ്ത്രീ സാന്നിധ്യം

സിനിമയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിലായിരുന്നു ഓപ്പണ്‍ ഫോറത്തിലെ ചര്‍ച്ച. പാര്‍വ്വതി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ദീദി ദാമോദരന്‍, വിധു വിന്‍സെന്റ് അടക്കമുള്ളവരാണ് ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ നായികയാക്കി സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുന്നില്ലെന്ന് സംവിധായിക വിധു വിന്‍സെന്റ് പറഞ്ഞു.

പുരുഷ മേധാവിത്വത്തിന് അടിമ

പുരുഷ മേധാവിത്വത്തിന് അടിമ

നടി ആക്രമിക്കപ്പെട്ട വിഷയത്തെക്കുറിച്ച് ഇത്തരം ചര്‍ച്ചകളില്‍ സംസാരിക്കാന്‍ ആളുകള്‍ മടിക്കുകയാണെന്ന് വിധു വിന്‍സെന്റ് ചൂണ്ടിക്കാട്ടി. വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിക്കാനുള്ള കാരണം തന്നെ അതായിരുന്നു. പുരോഗമന സമൂഹമെന്ന് നടിക്കുമ്പോഴും, വാസ്തവത്തില്‍ പുരുഷ മേധാവിത്വത്തിന് അടിമപ്പെട്ടിരിക്കുകയാണ് നമ്മളെന്നും വിധു വിന്‍സെന്റ് അഭിപ്രായപ്പെട്ടു.

നടിക്ക് അയിത്തമോ

നടിക്ക് അയിത്തമോ

ആക്രമിക്കപ്പെട്ട നടിക്കെതിരെ സിനിമാ രംഗത്തുള്ള വികാരവും വിധു വിന്‍സെന്റ് പങ്കുവെയ്ക്കുകയുണ്ടായി.അടുത്ത കാലത്ത് ഒരു സിനിമ ചെയ്യുന്നതിന് വേണ്ടി താനൊരു നിര്‍മ്മാതാവിനെ സമീപിക്കുകയുണ്ടായി. ആക്രമിക്കപ്പെട്ട നടിയെ നായികയാക്കി ഒരു സിനിമ ചെയ്താലോ എന്ന ആലോചന താന്‍ നിര്‍മ്മാതാവിന് മുന്നില്‍ വെച്ചു.

എതിര്‍പക്ഷം കൂവിത്തോൽപ്പിക്കും

എതിര്‍പക്ഷം കൂവിത്തോൽപ്പിക്കും

എന്നാല്‍ നടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്താല്‍ എതിര്‍പക്ഷത്തുള്ളവര്‍ ആ സിനിമയെ കൂവിതോല്‍പ്പിക്കും എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. ഇതേ നിര്‍ദേശം പല നിര്‍മ്മാതാക്കളുടെ മുന്‍പില്‍ അവതരിപ്പിച്ചുവെങ്കിലും ആരും തയ്യാറായില്ല. അതിനുള്ള സാധ്യത പോലുമില്ല എന്ന രീതിയിലായിരുന്നു പ്രതികരണങ്ങളെന്നും വിധു വിന്‍സെന്റ് പറഞ്ഞു.

മലയാള സിനിമയുടെ അവസ്ഥ

മലയാള സിനിമയുടെ അവസ്ഥ

സിനിമ കാണാന്‍ തിയറ്ററുകളിലേക്ക് വരുന്നവില്‍ ഭൂരിഭാഗവും പുരുഷന്മാരാണ്. തിയറ്ററിലേക്ക് സ്ത്രീകള്‍ വരുന്നതും പുരുഷന്മാര്‍ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് പുരുഷന്മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്. ആ തരത്തിലുള്ള സിനിമകളെടുക്കാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിതരാകുന്നുവെന്നും വിധു വിന്‍സെന്റ് ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ സിനിമയിലും അവസ്ഥ വ്യത്യസ്തമല്ല

സ്ത്രീകളുടെ സിനിമയിലും അവസ്ഥ വ്യത്യസ്തമല്ല

സിനിമ സ്ത്രീ കേന്ദ്രീകൃതമാണ് എങ്കില്‍ പോലും അവസ്ഥ വ്യത്യസ്തമല്ല. അത്തരം സിനിമകളിലും ഒരു മുഖ്യധാരാ നായകന്‍ ഉണ്ടാകണമെന്ന് നിര്‍മ്മാതാക്കള്‍ ശഠിക്കുന്നതിന്റെ കാരണവും പുരുഷ കേന്ദ്രീകൃത മാനസികാവസ്ഥയാണ്. സംവിധായകരും നിര്‍മ്മാതാക്കളുമായ സ്ത്രീകള്‍ക്ക് പോലും ഇത് അംഗീകരിക്കേണ്ടി വരുന്നുവെന്നും വിധു അഭിപ്രായപ്പെട്ടു.

സെൻസർ ചെയ്യപ്പെടാതെ പോകുന്നത്

സെൻസർ ചെയ്യപ്പെടാതെ പോകുന്നത്

സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും എന്നാല്‍ അതിലെ സ്ത്രീ വിരുദ്ധതയും അത്തരം സംഭാഷണങ്ങളും സെന്‍സര്‍ ചെയ്യപ്പെടാതെ പോവുകയുമാണ് ചെയ്യുന്നതെന്നും നടി പാര്‍വ്വതി ഓപ്പണ്‍ ഫോറത്തില്‍ അഭിപ്രായപ്പെട്ടു. സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്ന് നടി റിമ കല്ലിങ്കല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

നിറഞ്ഞ കയ്യടികൾ

നിറഞ്ഞ കയ്യടികൾ

സ്ത്രീകള്‍ കേന്ദ്രകഥാപാത്രമായ സിനിമകളില്‍ പോലും മുന്‍നിര നടന്മാരുടെ സാന്നിധ്യമുണ്ടാക്കാനാണ് പല സിനിമാക്കാരും ശ്രമിക്കുന്നതെന്ന് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ഭരതനും പത്മരാജനുമൊക്കെ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം മറക്കാനാവില്ലെന്നും ഗീതു മോഹന്‍ദാസ് ഓര്‍പ്പെടുത്തി. വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളുടെ നിലപാടുകള്‍ നിറഞ്ഞ കയ്യടികളോട് കൂടിയാണ് സദസ്സ് സ്വീകരിച്ചത്.

English summary
Film Director Vidhu Vincent on attacked actress in IFFK open Forum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X