കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ ജാമ്യം തടയാന്‍ അവര്‍ക്ക് പ്രത്യേക ലക്ഷ്യം? സംശയമുണ്ട്... കാരണം ആ വാക്കുകള്‍

ദീലിപിനുള്ളത് മോശം സുഹൃത്തുക്കളെന്ന് വിധു വിന്‍സെന്‍റ്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെ ശിക്ഷിക്കണമെന്ന് തങ്ങള്‍ക്കു വാശിയില്ലെന്ന് പ്രമുഖ സംവിധായികയും സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയുമായ ഡബ്ല്യുസിസിയില്‍ അംഗവുമായ വിധു വിന്‍സെന്റ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എംഎല്‍എ ഗണേഷ് കുമാറിനെപ്പോലുള്ളവര്‍ ജയിലില്‍ സന്ദര്‍ശിച്ച് പിന്നീട് പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ദിലീപിന്റെ ജാമ്യം തടയാന്‍ വരെ കാരണമായേക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 ദിലീപ് പ്രതിഷ്ഠയോ ?

ദിലീപ് പ്രതിഷ്ഠയോ ?

ആലുവ ജയിലിലേക്ക് ഒരു പ്രതിഷ്ഠ കാണാന്‍ ഭക്തജനം പോവുന്നതു പോലെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാ രംഗത്തുള്ളവരും പുറത്തുള്ളവരുമടക്കം പലരും പോവുന്നതെന്ന് വിധു വിന്‍സെന്റ് പരിഹസിച്ചു.

വിപ്ലവം നടത്തിയതിനല്ല ജയില്‍വാസം

വിപ്ലവം നടത്തിയതിനല്ല ജയില്‍വാസം

ഒരു വിപ്ലവം നടത്തിയിട്ടു ജയിലില്‍ പോയ വ്യക്തിയല്ല ദിലീപ്. എന്തുകൊണ്ടാണ് ഇത്തരമൊരു കുറ്റകൃത്യത്തില്‍ ഗൂഡാലോചന നടത്തിയെന്ന് സംശയിക്കുന്ന ഒരു പ്രതിയെ കാണാന്‍ ആളുകള്‍ തോന്നുന്നത് എന്നത് സംശയമുണ്ടാക്കുന്നതായി വിധു വിന്‍സെന്റ് പറഞ്ഞു.

ഗണേഷിന്റെ സന്ദര്‍ശനം ഗൗരവമുള്ളത്

ഗണേഷിന്റെ സന്ദര്‍ശനം ഗൗരവമുള്ളത്

സിനിമാ മേഖലയില്‍ നിന്നുള്ള ഒരാള്‍ പോവുന്നതു പോലെയല്ല എംഎല്‍എയും നടനുമായ ഗണേഷ് കുമാറിന്റെ ജയില്‍ സന്ദര്‍ശനം കൂടുതല്‍ ഗൗരവമുള്ളതാണെന്നും വിധു വിന്‍സെന്റ് പോയിന്റ് ബ്ലാങ്കില്‍ ചൂണ്ടിക്കാട്ടി.

 കേരളത്തെ ഞെട്ടിച്ച പ്രതികരണം

കേരളത്തെ ഞെട്ടിച്ച പ്രതികരണം

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം പുറത്തുവന്ന ഗണേഷ് പറഞ്ഞ വാക്കുകള്‍ കേരളത്തെ ഞെട്ടിച്ചതായി വിധു വിന്‍സെന്റ് പറഞ്ഞു. ഏതെങ്കിലും തരത്തില്‍ ദിലീപിന്റെ ആനുകൂല്യം പറ്റിയവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കണം. നിങ്ങള്‍ പോലീസിനെ ഭയക്കേണ്ടതില്ലെന്നും ഗണേഷ് ആഹ്വാനം ചെയ്തത് ശരിയായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗുര്‍മീത് അനുയായികള്‍

ഗുര്‍മീത് അനുയായികള്‍

ബലാല്‍സംഗക്കേസില്‍ ജയിലിലുള്ള വിവാദ സ്വാമി ഗുര്‍മീത് റാം റഹീം സിങ് അറസ്റ്റിലായപ്പോള്‍ കലാപത്തിനു ആഹ്വാനം ചെയ്ത അനുയായികളുടെ വാക്കിനു സമാനമാണ് ഗണേഷ് കുമാറിന്റെ വാക്കുകളെന്നും വിധു വിന്‍സെന്റ് ചൂണ്ടിക്കാട്ടി.

കൈയും കെട്ടി നോക്കിയിരിക്കാന്‍ കഴിയില്ല

കൈയും കെട്ടി നോക്കിയിരിക്കാന്‍ കഴിയില്ല

ഇത്തരം കാര്യങ്ങളെ കൈയും കെട്ടി നോക്കിയിരിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കു സാധിക്കില്ലെന്നാണ് ഡബ്ല്യുസിസി കരുതുന്നതെന്ന് വിധു വിന്‍സെന്റ് പറഞ്ഞു.

കാണാന്‍ അവകാശമുണ്ട്

കാണാന്‍ അവകാശമുണ്ട്

ജയിലിലുള്ള ദിലീപിനെ കാണാന്‍ സുഹൃത്തുക്കള്‍ക്ക് അവകാശമുണ്ട്. ഡബ്ല്യുസിസി അതിനെ ചോദ്യം ചെയ്തിട്ടില്ലെന്നും വിധു വിന്‍സെന്റ് വ്യക്തമാക്കി.

ചിലരുടെ സന്ദര്‍ശനം

ചിലരുടെ സന്ദര്‍ശനം

ഗണേഷ് കുമാറിനെപ്പോലുള്ളവരുടെ എംഎല്‍എമാര്‍ ദിലീപിനെ കാണാന്‍ ജയിലില്‍ പോവുന്നതും തുടര്‍ന്നു നടത്തുന്ന പ്രതികരണങ്ങളുമാണ് കേരളത്തെ യഥാര്‍ഥത്തില്‍ ഞെട്ടിച്ചതെന്നും വിധു വിന്‍സെന്റ് പറഞ്ഞു.

രണ്ടു ചേരികള്‍

രണ്ടു ചേരികള്‍

സിനിമാ മേഖല ആക്രമിക്കപ്പെട്ട നടിക്കൊപ്പം ദിലീപിനൊപ്പം എന്ന തരത്തില്‍ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുന്നതായി സംശയിക്കണമെന്ന് വിധു വിന്‍സെന്റ് പറഞ്ഞു.

അവള്‍ക്കൊപ്പമെന്ന ക്യാംപയിന്‍

അവള്‍ക്കൊപ്പമെന്ന ക്യാംപയിന്‍

സിനിമാ മേഖലയിലെ പല പ്രമുഖരും സോഷ്യല്‍ മീഡിയയിലെ ചില ഗ്രൂപ്പുകളും ദിലീപിനെ പിന്തുണച്ചു രംഗത്തു വന്നതോടെയാണ് തങ്ങള്‍ അവള്‍ക്കൊപ്പമെന്ന ക്യാംപയിന്‍ ആരംഭിച്ചതെന്ന് വിധു വിന്‍സെന്റ് വ്യക്തമാക്കി.

ദിലീപ് ശിക്ഷിക്കപ്പെടണമെന്ന വാശി

ദിലീപ് ശിക്ഷിക്കപ്പെടണമെന്ന വാശി

ദിലീപ് കേസില്‍ ശിക്ഷിക്കപ്പെടണമെന്ന ഒരു വാശിയും തങ്ങള്‍ക്കില്ലെന്ന് വിധു വിന്‍സെന്റ് പറഞ്ഞു.

ജാമ്യം തടയും

ജാമ്യം തടയും

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം നടത്തുന്ന താന്‍ നടത്തിയ പ്രസ്താവനകള്‍ ഒരു പക്ഷെ താരത്തിന്റെ ജാമ്യം തന്നെ തടയാന്‍ സാധ്യതയുണ്ടെന്ന് അറിയാവുന്ന ആളാണ് ഗണേഷെന്നു വിധു വിന്‍സെന്റ് അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷന്‍ ഗണേഷിന്റെ പ്രസ്താവനകള്‍ മറ്റൊരു രീതിയില്‍ ഉപയോഗപ്പെടുത്തിയേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

പ്രത്യേക ഉദ്ദേശം ?

പ്രത്യേക ഉദ്ദേശം ?

ദിലീപിനെ ജയിലില്‍ നിന്നു പുറത്തിറക്കരുതെന്ന് ഗണേഷ് കുമാറിനെപ്പോലുള്ളവര്‍ക്ക് ഒരു അജണ്ടയുണ്ടോയെന്നാണ് സംശയിക്കുന്നതെന്നും വിധു വിന്‍സെന്റ് പറഞ്ഞു.

മോശം സുഹൃത്തുക്കള്‍

മോശം സുഹൃത്തുക്കള്‍

ദിലീപിനുള്ളത് മോശം സുഹൃത്തുക്കളാണ്. ദിലീപിനെ ജയിലില്‍ പോയി കാണുക, പിന്നീട് പുറത്തു വന്ന് വിചിത്രമായ പ്രസ്താവനകള്‍ നടത്തുക, തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഇത് ഉപയോഗിക്കുക എന്നിവയാണ് നടക്കുന്നത്. ദിലീപിന്റെ കാര്യം കഷ്ടമാണെന്നും വിധു വിന്‍സെന്റ് അഭിപ്രായപ്പെട്ടു.

നടിയെ ആരും സന്ദര്‍ശിച്ചില്ല

നടിയെ ആരും സന്ദര്‍ശിച്ചില്ല

ദിലീപിനു നല്‍കിയ പിന്തുണ ആക്രമിക്കപ്പെട്ട നടിക്കു നല്‍കിയില്ല. സിനിമാ സംഘടനകള്‍ അയിത്തമാണ് ഇതെന്നാണ് മനസ്സിലാക്കേണ്ടതെന്നും വിധു വിന്‍സെന്റ് ചൂണ്ടിക്കാട്ടി.

 പിസി ജോര്‍ജ്

പിസി ജോര്‍ജ്

നടിയെ ആക്രമിച്ച കേസില്‍ നിരന്തരം ദീലിപിനെ പിന്തുണച്ച് സംസാരിക്കുന്ന എംഎല്‍എ പിസി ജോര്‍ജിനെ വിധു വിന്‍സെന്റ് വിമര്‍ശിച്ചു. ജോര്‍ജ് പറയുന്നതില്‍ പകുതി പോലും സത്യമില്ലെന്നും വിധു വിന്‍സെന്റ് പറഞ്ഞു.

English summary
Vidhu Vincent comments in actress attacked case and Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X