• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അങ്ങനെ ഒഴിവാക്കാന്‍ പറ്റുന്നയാളല്ല വിധു... അവരുടെ വിഷമം എനിക്ക് മനസ്സിലാവും, തുറന്ന് പറഞ്ഞ് റിമ!!

കൊച്ചി: ഡബ്ല്യുസിസിയെ പൊട്ടിത്തെറികളില്‍ മറുപടിയുമായി റിമ കല്ലിങ്കല്‍. വിധു വിന്‍സെന്റ് തനിക്ക് സഹോദരിയെ പോലെയാണെന്ന് റിമ പറഞ്ഞു. അതേസമയം വിഷയത്തില്‍ ആദ്യമായിട്ടാണ് റിമ പ്രതികരിക്കുന്നത്. ഒരു അഭിമുഖത്തിലായിരുന്നു പ്രതികരണം. അങ്ങനെ സംഘടനയില്‍ നിന്ന് പോയാല്‍ പോകട്ടെ എന്ന് വിചാരിക്കാന്‍ പറ്റുന്ന വ്യക്തിത്വമല്ല തനിക്ക് വിധുവെന്നും റിമ വ്യക്തമാക്കി. നേരത്തെ പാര്‍വതിക്കെതിരെ അടക്കം ഉന്നയിച്ച വിഷയങ്ങളില്‍ റിമ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

സ്വപ്‌നയുടെ സംരക്ഷന്‍ ആരാണ്.... അവര്‍ ഇന്നലെ വരെ കൊച്ചിയിലായിരുന്നു, ചോദ്യങ്ങളുമായി ഷാഫി!!

വിധുവുമായി ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. അഞ്ജലിയാണെങ്കിലും പാര്‍വതിയാണെങ്കിലും എല്ലാവരും വിധുവിനെ ബന്ധപ്പെടാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിരന്തരം അതിനായി ശ്രമിക്കുന്നുമുണ്ട് ഇപ്പോള്‍. അവര്‍ പോയാല്‍ പോട്ടെയെന്ന് വിചാരിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. അത്രയും പ്രധാനപ്പെട്ട ഒരാളാണ് വിധു. ആ സിസ്റ്റര്‍ഹുഡ് വളരെ പ്രധാനപ്പെട്ടതാണ്. നമ്മല്‍ ഒരിക്കലും എക്‌സിപീരിയന്‍സ് ചെയ്യാത്ത ഒരു സിസ്റ്റര്‍ഹുഡായിരുന്നു വിധുവില്‍ നിന്ന് ലഭിച്ചതെന്നും റിമ പറഞ്ഞു.

അത്തരമൊരു സിസ്റ്റര്‍ഹുഡ് ബ്രേക്ക് ചെയ്യുന്നതിലാണ് എനിക്ക് വിഷമമുള്ളത്. വ്യക്തിയല്ല സംഘടന എന്ന് പറയുമ്പോഴും ഇതെനിക്ക് പേഴ്‌സണലായ കാര്യമാണ്. വിധു രാജി അയച്ച സമയത്ത് ഞാന്‍ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ഇനിയും വിധുവുമായി സംസാരിക്കും. ഞാന്‍ ഒരിക്കലും കരുതുന്നില്ല. ഒരു വ്യക്തിയെന്ന നിലയ്ക്കും സ്ത്രീയെന്ന നിലയ്ക്കും ഫെമിനിസ്റ്റ് എന്ന് നിലയ്ക്കും വിധുവിന് ഡബ്ല്യുസിസി വിട്ട് പോകാന്‍ സാധിക്കുമെന്ന്. ഈ സംഘടനയെ ബില്‍ഡ് ചെയ്തതില്‍ വിധുവിന്‍ പങ്ക് ഒരിക്കലും മായ്ച്ച് കളയാനാവില്ലെന്നും റിമ പറഞ്ഞു.

ആഴത്തിലുള്ള വേദനയുടേതായ ഒരു പരിസരത്ത് നിന്ന് കൂടിയാണ് വിധു ഇപ്പോള്‍ സംസാരിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നാല് വര്‍ഷമായിട്ടും 50 പേര്‍ മാത്രമേ സംഘടനയില്‍ അംഗങ്ങളായി ഉള്ളല്ലോ എന്ന ചോദ്യത്തിന്, ആളെക്കൂട്ടുന്നത് ഡബ്ല്യുസിസിയുടെ അജണ്ട ആയിരുന്നില്ലെന്നും റിമ പറഞ്ഞു. പാര്‍വതിയും സിദ്ദിഖും ഒരുമിച്ച് അഭിനയിക്കാന്‍ പാടില്ല എന്ന പറഞ്ഞിട്ടില്ല. പാര്‍വതിയോടും അങ്ങനെ പറഞ്ഞിട്ടില്ല. വിധുവിനോടും പറഞ്ഞിട്ടില്ല. ഡബ്ല്യുസിസി അങ്ങനെ പറയാനും പോകുന്നില്ല. വരിസംഖ്യയോ മെമ്പര്‍ഷിപ്പ് ഫീയോ ഒന്നുമില്ലാത്ത ഒരു കളക്ടീവ് മാത്രമാണ് ഡബ്ല്യുസിസിയെന്നും റിമ വ്യക്തമാക്കി.

മദ്യവില്‍പ്പനയ്ക്ക് അവസാനമില്ല.... 11 മണി കഴിഞ്ഞിട്ടും നിര്‍ത്താതെ വില്‍പ്പന, ഒടുവില്‍ സംഭവിച്ചത്!!

English summary
vidhu vincent resignation a personal matter for me says rima kallingal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X