ആമി വിവാദം; ഒന്നും പറയാനില്ല, ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മറുപടിയില്ലെന്ന് വിദ്യാ ബാലൻ
മുംബൈ: ആമി വിവാദത്തിൽ കമലിന് മറുപടിയുമായി നടി വിദ്യാബാലൻ. കഴിഞ്ഞ ദിവസം വിദ്യാബാലനെക്കുറിച്ച് കമല്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രത്തില്‍ ആമിയാകാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് വിദ്യ ബാലനെയായിരുന്നു. എന്നാല്‍ പിന്നീട് ഈ അവസരം മഞ്ജു വാര്യര്‍ക്ക് നല്കി.
തന്റെ ചിത്രത്തില്‍ നിന്നും വിദ്യാബാലന് പിന്മാറിയത് നന്നായി. ആമിയായി വിദ്യയെത്തിയാല് ഒരുപക്ഷെ ചിത്രത്തില്‍ ലൈംഗികത കൂടിപ്പോയേനേ എന്നായിരുന്നു കമലിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ രൂക്ഷ വിമർശനമായിരുന്നു സോഷ്യൽ മീഡിയയിൽ കമൽ നേരിടേണ്ടി വന്ത്. സംഘപരിവാർ കമലിനെ സംഘം ചേർന്ന് ആക്രമിച്ചപ്പോൾ കൂടെ നിന്ന പലരും ഈ പ്രസ്താവനയോടെ അദ്ദേഹത്തെ തള്ളിപ്പറയുന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ വിദ്യാബാലൻ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ഇതിനൊന്നും പ്രതികരിക്കാനില്ല
കമലിന്റ അഭിപ്രായത്തോട് തനിക്ക് ഒന്നും പറയാനില്ല. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഗംഭീര ചര്‍ച്ചകള്‍ക്ക് കമലിന്റെ പരാമര്‍ശം കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യ ബാലൻ ഇതിനോടൊന്നും പ്രതികരിക്കാനില്ലെന്ന പരാമർശവുമായി രംഗത്ത് വന്നത്.

നാട്ടുമ്പുറത്തുകാരി
മഞ്ജു ചെയ്ത മാധവിക്കുട്ടി സാധാരണ തൃശ്ശൂര്‍ക്കാരിയുടെ ഭാഷ സംസാരിക്കുന്ന നാട്ടുമ്പുറത്തുകാരിയാണ്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയാണെങ്കിലും ഒരു സാധാരണ മലയാളി സ്ത്രി ആയിരുന്നു മാധവിക്കുട്ടി. അങ്ങനെയുള്ള ചിത്രത്തില്‍ വിദ്യാ ബാലനെക്കാള്‍ എന്തുകൊണ്ടും യോജിക്കുന്നത് മഞ്ജു തന്നെയാണെന്നാണ് കമല്‍ ഉദ്ദേശിച്ചത്.

കമലാണെന്നത് നിര്‍ഭാഗ്യമാണ്
കമലിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. മാധവിക്കുട്ടിയെ പോലെയുള്ള ശക്തരായ സ്ത്രീകള്‍ ഇരുന്നിടത്ത് കമലിന്റെ പെണ് സങ്കല്‍പ്പത്തെ പിടിച്ചിരുത്തിയാല്‍ അതിന് പൊള്ളുമെന്നായിരുന്നു എഴുത്തുകാരി ശാരദക്കുട്ടിയുടെ അഭിപ്രായം. മാധവിക്കുട്ടിയെ സിനിമയിലെത്തിക്കാന്‍ ആദ്യമായി ശ്രമിച്ചത് കമലാണെന്നത് നിര്‍ഭാഗ്യമാണെന്നും ശാരദക്കുട്ടി സൂചിപ്പിച്ചിരുന്നു.

പരിഭ്രമിക്കാറുണ്ട്
ലൈംഗികത എന്തെന്നും സ്ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജ്ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാന്‍ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞിരുന്നു.

വിദ്യയെ ഒഴിവാക്കിയതല്ല.... പിന്മാറിയതാണ്...
വിദ്യയെ ഞങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതല്ല, അവര്‍ പിന്മാറിയതാണ്. അത് കഥയോ കഥാപാത്രമോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല മറ്റെന്തോ ചില കാരണങ്ങള്‍ കൊണ്ടാണ്. ചില ബാഹ്യപ്രേരണകള്‍ മൂലം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്. വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. എന്നാണ് കമൽ പറഞ്ഞിരുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications