വിദ്യാനിവാസ് മിശ്ര ദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരം പി നാരായണന്
പത്രപ്രവര്‍ത്തക രംഗത്തെ സമഗ്ര സംഭാവന മുന്‍ നിറുത്തി മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന വിദ്യാനിവാസ് മിശ്രദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരത്തിന് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍പി നാരായണനെ തെരഞ്ഞെടുത്തു. രണ്ടരലക്ഷത്തി ഒരു രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്പുരസ്‌കാരം.

ഏപ്രില്‍ പത്ത് ചൊവ്വാഴ്ചഭോപ്പാലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പുരസ്‌കാര സമര്‍പ്പിക്കും.പത്മഭൂഷണ്‍ ജേതാവും സംസ്‌കൃത പണ്ഡിതനും പത്രപ്രവര്‍ത്തകനുമായിരുന്ന വിദ്യാനിവാസ് മിശ്രയുടെ പേരിലുള്ള പുരസ്‌കാരം മധ്യപ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്
2007ലാണ്.കേരളത്തിലെ ആര്‍ എസ് എസിന്റെ ആദ്യ കാല പ്രചാരകരില്‍ ഒരാളായ പി നാരായണന്‍ തൊടുപുഴ സ്വദേശിയാണ്.
1958 മുതല്‍ കേസരി വാരികയിലെ ലേഖനങ്ങളിലൂടെയാണ് മാധ്യമ രംഗത്തേക്ക് കടന്നു വന്നത്.
ജന്‍മഭൂമിയില്‍ മാനേജര്‍, പ്രത്യേക ലേഖകന്‍, പത്രാധിപര്‍, മുഖ്യപത്രാധിപര്‍ എന്നീ നിലകളില്‍ 25 വര്‍ഷം സേവനമനുഷ്ഠിച്ചു. ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയില്‍ നിന്നുമായി 40 ഓളം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2008 ല്‍ കേസരി വാരിക ഏര്‍പ്പെടുത്തിയ രാഘവീയം പുസ്‌കാരം നേടിയിട്ടുണ്ട്.എം എ രാജേശ്വരിയാണ് ഭാര്യ, മനു നാരായണന്‍(സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അമേരിക്ക) അനു നാരായണന്‍(മാധ്യമപ്രവര്‍ത്തകന്‍) എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications