Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനിൽ വെച്ച് പ്രമുഖ നടിക്ക് മുന്നിൽ ഞരമ്പ് രോഗിയുടെ സ്വയംഭോഗം!! കിട്ടി നല്ലൻ കിടുക്കൻ പണി

മുംബൈ: പ്രമുഖ മലയാളി നടി ആക്രമിക്കപ്പെട്ടതോടെയാണ് രാജ്യത്ത് ഒന്നാകെ തന്നെ സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായി തുടങ്ങിയത്. തങ്ങള്‍ക്ക് സിനിമയില്‍ നിന്നും പുറത്തും നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ ഇതുവരേയും അധികം പേരൊന്നും തയ്യാറായിരുന്നില്ല. എന്നാല്‍ കേരളത്തില്‍ ആക്രമണത്തിന് ഇരയായ നടി ധൈര്യപൂര്‍വ്വം കേസുമായി മുന്നോട്ട് വന്നതോടെ പലരും തുറന്ന് പറച്ചിലുകള്‍ക്ക് തയ്യാറായി. താന്‍ നേരിട്ട അത്തരമൊരു ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാ ബാലന്‍.

വിദ്യയ്ക്കുണ്ടായ ദുരനുഭവം

വിദ്യയ്ക്കുണ്ടായ ദുരനുഭവം

സെലിബ്രിറ്റികളായ സ്ത്രീകള്‍ക്ക് പോലും രക്ഷയില്ല എന്നതാണ് പ്രമുഖ നടിയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച സംഭവം നമുക്ക് കാട്ടിത്തന്നത്. മലയാളിയും ബോളിവുഡിലെ തിരക്കുള്ള താരവുമായ വിദ്യാ ബാലനുമുണ്ട് അത്തരമൊരു അനുഭവം പങ്കുവെയ്ക്കാന്‍.

നടിയാകുന്നതിന് മുൻപേ

നടിയാകുന്നതിന് മുൻപേ

നോ ഫില്‍ട്ടര്‍ നേഹ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് വിദ്യാ ബാലന്‍ തനിക്ക് നേരിട്ട ഒരു ദുരനുഭവം പങ്കുവെച്ചത്. വിദ്യ സിനിമാ താരമാകുന്നതിനും മുന്‍പ് കോളേജ് പഠനകാലത്തായിരുന്നു ആ മോശം അനുഭവം ഉണ്ടായത്.

ആ ട്രെയിൻ യാത്ര

ആ ട്രെയിൻ യാത്ര

സെന്റ് സേവിയേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനി ആയിരുന്ന കാലത്ത് ട്രെയിനിലായിരുന്നു വിദ്യയും സുഹൃത്തുക്കളും യാത്ര ചെയ്തിരുന്നത്. ഒരു ദിവസം പതിവുപോലെ കോളേജില്‍ നിന്നും മുംബൈയിലെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിദ്യയും കൂട്ടുകാരികളും.

വനിതാ കംപാര്‍ട്ട്‌മെന്റിലേക്ക് ഒരു പുരുഷന്‍

വനിതാ കംപാര്‍ട്ട്‌മെന്റിലേക്ക് ഒരു പുരുഷന്‍

ലോക്കല്‍ ട്രെയിനിലെ വനിതാ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. വിദ്യയ്‌ക്കൊപ്പം മൂന്ന് സുഹൃത്തുക്കളായിരുന്നു ഉണ്ടായിരുന്നത്. സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ വനിതാ കംപാര്‍ട്ട്‌മെന്റിലേക്ക് ഒരു പുരുഷന്‍ കയറി.

പറഞ്ഞിട്ടും ഇറങ്ങിപ്പോകാതെ

പറഞ്ഞിട്ടും ഇറങ്ങിപ്പോകാതെ

പന്തികേട് തോന്നിയ വിദ്യയും കൂട്ടുകാരും പ്രതികരിച്ചു. വനിതി കംപാര്‍ട്ട്‌മെന്റ് ആണെന്നും ഇറങ്ങിപ്പോകാനും അയാളോട് ആവശ്യപ്പെട്ടു. പക്ഷേ ട്രെയിനില്‍ നിന്നിറങ്ങാന്‍ അയാള്‍ കൂട്ടാക്കിയില്ല.

വിദ്യയുടെ മുന്നിൽ സ്വയംഭോഗം

വിദ്യയുടെ മുന്നിൽ സ്വയംഭോഗം

എന്ന് മാത്രമല്ല വിദ്യാ ബാലനേയും മറ്റ് സ്ത്രീകളേയും ഞെട്ടിച്ച് കൊണ്ട് അയാള്‍ വാതിലിന് അരികെ നിന്ന് തന്റെ പാന്റിന്റെ സി്ബ്ബ് തുറന്നും. വിദ്യ അടക്കമുള്ള സ്ത്രീകളുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്യാന്‍ ആരംഭിച്ചു.

പ്രതികരിച്ച് വിദ്യ

പ്രതികരിച്ച് വിദ്യ

അയാളുടെ തെമ്മാടിത്തരം കണ്ട് പ്രതികരിക്കാതെ നില്‍ക്കാന്‍ തനിക്കായില്ലെന്ന് വിദ്യാബാലന്‍ പറയുന്നു. തന്റെ കയ്യിലുണ്ടായിരുന്ന ഫയല്‍ ഉപയോഗിച്ച് വിദ്യ ആ ഞരമ്പ് രോഗിയെ ട്രെയിനില്‍ നിന്നും ശക്തമായി തള്ളി.

വിദ്യയ്ക്കിത് പുത്തരിയല്ല

വിദ്യയ്ക്കിത് പുത്തരിയല്ല

ട്രെയിന്‍ അപ്പോഴേക്കും അടുത്ത സ്‌റ്റേഷന്‍ എത്തിയിരുന്നു. അതുകൊണ്ട് മാത്രം അയാള്‍ ട്രെയിനിന് അടിയിലേക്ക് വീണ് മരിച്ചില്ല എന്നും വിദ്യാ ബാലന്‍ പറയുന്നു. സിനിമയില്‍ എത്തിയ ശേഷവും അപമര്യാദയായി പെരുമാറുന്നവരെ കണക്കിന് വിദ്യ കൈകാര്യം ചെയ്യാറുണ്ട്.

കൊൽക്കത്തയിൽ നടന്നത്

കൊൽക്കത്തയിൽ നടന്നത്

ഒരിക്കല്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച ആരാധകന് വിദ്യ കണക്കിന് കൊടുത്തിരുന്നു. ബീഗം ജാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട യാത്രകള്‍ക്കിടെയാണ് പ്രസ്തുത സംഭവം.

സെൽഫി എടുക്കാൻ ആരാധകൻ

സെൽഫി എടുക്കാൻ ആരാധകൻ

വിമാനത്താവളത്തില്‍ വെച്ച് ഒരാള്‍ സെല്‍ഫി എടുക്കണം എന്ന ആവശ്യവുമായി വന്നു. വിദ്യ സമ്മതം മൂളുകയും ചെയ്തു. ഫോട്ടോയ്ക്ക് ആരാധകന്‍ പോസ് ചെയ്തതാകട്ടെ വിദ്യയെ കയറിപ്പിടിച്ച് കൊണ്ടായിരുന്നു.

ദേഹത്ത് കയറിപ്പിടിച്ചു

ദേഹത്ത് കയറിപ്പിടിച്ചു

ഇതോടെ വിദ്യാ ബാലന്റെ നിയന്ത്രണം വിട്ടു. അയാളോട് ദേഹത്ത് നിന്നും കൈ എടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം കൈ എടുത്തെങ്കിലും രണ്ടാം വട്ടവും ഫോട്ടോയ്ക്ക് നിന്നപ്പോള്‍ വിദ്യയെ അയാള്‍ ചുറ്റിപ്പിടിക്കുകയായിരുന്നു.

കരണക്കുറ്റി നോക്കി ഒരെണ്ണം

കരണക്കുറ്റി നോക്കി ഒരെണ്ണം

അതോടെ വിദ്യാ ബാലന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. നിങ്ങളെന്താണ് ചെയ്യുന്നത് എന്ന് ചോദിച്ച് പൊട്ടിത്തെറിച്ച വിദ്യയെ ഗൗനിക്കാതെ അയാള്‍ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. അതോടെ താരം അയാളുടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ച് കൊടുക്കുകയും ചെയ്തു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+