Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യം ചെയ്യലിനിടെ കുഴഞ്ഞ് വീണ് വിദ്യ; ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: ഗസ്റ്റ് ലക്ചർ നിയമനത്തിന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ അറസ്റ്റിലായ കെ വിദ്യ ചോദ്യം ചെയ്യലിനിടെ കുഴ‍ഞ്ഞു വീണു. അഗളി ഡി വൈ എസ് പി ഓഫീസിൽ വെച്ചായിരുന്നു സംഭവം. ഉടൻ തന്നെ വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി.

ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ദേഹസ്വസ്ഥ്യം പ്രകടിപ്പിച്ച വിദ്യ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് സ്റ്റേഷനിലെത്തി വിദ്യയെ പരിശോധന നടത്തി. തുടർന്ന് ആംബുലൻസിൽ
ട്രൈബൽ ആശുപത്രിയിലേക്ക് മാറ്റി.

vidhyanew-1

കേസിൽ ജുലൈ 6 വരെ വിദ്യയെ റിമാന്റ് ചെയ്തിരുന്നു. ആദ്യ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിലും വിട്ടിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയാൽ ശനിയാഴ്ച ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കാൻ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേസിൽ ബുധനാഴ്ച രാത്രി വടകര വല്യാപള്ളി സ്വദേശി മേപ്പയിൽ കുട്ടോത്ത് രാഘവന്റെ വീട്ടിൽ വെച്ചായിരുന്നു വിദ്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് 16 ദിവസങ്ങൾക്ക് ശേഷമായിരുന്നു അറസ്റ്റ്. വിദ്യയുടെ സുഹൃത്തുക്കളിൽ ഒരാളുടെ ഫോൺ പരിശോധിച്ചപ്പോൾ ലഭിച്ച സെൽഫിയാണ് വിദ്യയിലേക്ക് പോലീസിനെ എത്തിച്ചത്.

വിദ്യ ഒളിവിൽ പോയതോടെ അവരുടെ സുഹൃത്തുക്കളുടെ നീക്കങ്ങളും പോലീസ് നിരീക്ഷിരുന്നു. ഇതിനിടയിൽ സുഹൃത്തുക്കളിൽ ഒരാളുടെ പേരിൽ പുതിയ സിം ആക്ടിവേറ്റായതായി പോലീസിന്റെ ശ്രദ്ധയിൽപെട്ടു. ഈ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും ആദ്യം അറിയില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്. എന്നാൽ ഫോൺ പരിശോധിച്ചപ്പോൾ വിദ്യയ്ക്കൊപ്പമുള്ള സെൽഫി കണ്ടെത്തുകയായിരുന്നു. നാല് ദിവസം മുൻപ് എടുത്ത സെൽഫിയാണിതെന്ന് പോലീസ് പരിശോധനയിൽ മനസിലാക്കി. തുടർന്ന് സുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് വിദ്യ എവിടെയാണെന്ന വിവരം പോലീസിന് ലഭിച്ചത്.

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിൽ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിലേക്കുള്ള അഭിമുഖത്തിന് മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് വിദ്യക്കെതിരായ കേസ്. വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കോളേജ് അധികൃതർ മഹാരാജാസ് കോളേജിനെ ബന്ധപ്പെട്ടപ്പോഴായിരുന്നു തട്ടിപ്പ് പുറത്തായത്. തുടർന്ന് മാഹാരാജാസ് കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് വിദ്യക്കെതിരെ പോലീസ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+