കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യയുടെ നല്ല തുടക്കത്തിനായി വിജയ ദശമി ദിനത്തില്‍ വിദ്യാരംഭം കുറിച്ചത് ആയിരക്കണക്കിന് കുരുന്നുകള്‍. വിജയ ദശമി ദിനത്തില്‍ അക്ഷരം കുറിയ്ക്കുന്നത് വിദ്യയ്ക്കും ഐശ്വര്യത്തിനും നല്ലതാണെന്നാണ് വിശ്വാസം. കേരളത്തില്‍ പലക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.

തിരുവനന്തപുരത്ത് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ മേല്‍ ശാന്തി ബ്രഹ്മശ്രീ നീലകണ്ഠന്‍ നമ്പൂതിരിയുടെ നേത്യത്വത്തില്‍ രാവിലെ ആറ് മണിയ്ക്ക് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. തുഞ്ചന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ഇതാ

വിദ്യാരംഭം

വിദ്യാരംഭം

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തിന് ഡി ദാമോദരന്‍ പോറ്റി കുഞ്ഞിനെ അരിയില്‍ ആദ്യാക്ഷരം കുറിപ്പിയ്ക്കുന്നു.

തുഞ്ചന്‍ സ്മാരകത്തില്‍

തുഞ്ചന്‍ സ്മാരകത്തില്‍


ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ നര്‍ത്തകിയും പാട്ടുകാരിയുമായ രാജശ്രീ വാര്യര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു.

രാജശ്രീ പാടുന്നു

രാജശ്രീ പാടുന്നു

ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ എഴുത്തിനിരുത്തിയ ശേഷം രാജശ്രീ വാര്യര്‍ കുട്ടിയ്ക്ക് പാട്ട് ചൊല്ലിക്കൊടുക്കുന്നു.

പി സുശീലാദേവി

പി സുശീലാദേവി

ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ പാട്ടുകാരിയായ പി സുശീല ദേവി വിദ്യാരംഭ ദിവസം കുഞ്ഞുങ്ങള്‍ക്ക് പാട്ട് ചൊല്ലി കൊടുക്കുന്നു.

 ഡോ. ഡി ബാബുപോള്‍

ഡോ. ഡി ബാബുപോള്‍

ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ ഡോ. ബാബു പോള്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു.

ആദ്യാക്ഷരം കുറിച്ച്

ആദ്യാക്ഷരം കുറിച്ച്

വിദ്യാരംഭം കുറിച്ച ശേഷം സന്തോഷത്തോടെ മടങ്ങാനൊരുങ്ങുന്ന പെണ്‍കുട്ടി

ഒഎന്‍വി

ഒഎന്‍വി

വിജയദശമി ദിനത്തില്‍ ഒഎന്‍വി കുറുപ്പ് കുട്ടികളെ എഴുത്തിനിരുത്തുന്നു.

 കവിയുടെ അനുഗ്രഹം

കവിയുടെ അനുഗ്രഹം

ആദ്യാക്ഷരം കുറിച്ച കുഞ്ഞിന് കവിയുടെ അനുഗ്രഹം

ശശി തരൂര്‍

ശശി തരൂര്‍

ശശി തരൂര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയപ്പോള്‍

 ഹരിശ്രീ

ഹരിശ്രീ

ശശി തരൂര്‍ കുഞ്ഞിനെ അരിയില്‍ ആദ്യാക്ഷരം കുറിപ്പിയ്ക്കുന്നു. സുനന്ദ പുഷ്കര്‍ സമീപം.

English summary
Thousands of children were initiated to the world of letters in Kerala on the Vidyarambham.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X