കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാരംഭം മതപരമായ അനുഷ്ഠാനമല്ല; മതേതര ഉത്സവമായി നടത്തേണ്ടതാണ്: കെകെ ശൈലജ

Google Oneindia Malayalam News

കണ്ണൂർ: അറിവിൻറെ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാര്യംഭ എന്നത് ഒരിക്കലും മതപരമായ അനുഷ്ഠാനമല്ലെന്ന് മുന്‍മന്ത്രിയും സി പി എം നേതാവുമായ കെകെ ശൈലജ എം എല്‍ എ. മതേതര രാജ്യത്ത് ഇതൊരു മതേതര ഉത്സവമായി നടത്തേണ്ടതാണെന്നും എം എല്‍ എ വ്യക്തമാക്കുന്നത്. മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാരംഭം പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു കെകെ ശൈലജയുടെ പ്രതികരണം.

മനുഷ്യരുടെ നിരന്തരമായ പോരാട്ടങ്ങൾക്ക് ശേഷമാണ് അക്ഷരജ്ഞാനം മനുഷ്യ സമൂഹത്തിനാകെയുള്ള സമ്പത്താണെന്ന് വരുത്തി തീർക്കാൻ കഴിഞ്ഞതെന്നും എം എല്‍ എ ഫേസ്ബുക്കില്‍ കുറിക്കുന്നു. എം എല്‍ എയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നഗരസഭയുടെ നേതൃത്വത്തിൽ നിരവധി കുരുന്നുകൾ

നഗരസഭയുടെ നേതൃത്വത്തിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. വിദ്യ മനുഷ്യസമൂഹത്തിനാകെ അവകാശപ്പെട്ടതാണ്. ഒരുകാലത്ത് അറിവ് സവർണർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു അക്ഷരം പഠിക്കാനും വാക്കുകൾ ഉച്ചരിക്കാനും പുസ്തകം വായിക്കാനും സവർക്കാണ് അധികാരമെന്ന് ഫ്യൂഡൽ പ്രഭുക്കൾ കൽപ്പിച്ചിരുന്ന കാലം ഉണ്ടായിരുന്നു.

ഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനിഇത് ഇരട്ടത്താപ്പ്; ദിലീപിന്റെ കാര്യത്തില്‍ ഒരു ചോദ്യം ചെയ്യല്‍ പോലുമുണ്ടായില്ല: അഡ്വ ടിബി മിനി

മനുഷ്യരുടെ നിരന്തരമായ പോരാട്ടം

മനുഷ്യരുടെ നിരന്തരമായ പോരാട്ടങ്ങൾക്ക് ശേഷമാണ് അക്ഷരജ്ഞാനം മനുഷ്യ സമൂഹത്തിനാ കെയുള്ള സമ്പത്താണെന്ന് വരുത്തി തീർക്കാൻ കഴിഞ്ഞത്. ഇന്ന് കേരളത്തിൽ സ്കൂളുകളിൽ ചേരാനും പഠിക്കാനും വിദ്യാഭ്യാസം നേടാനുമൊക്കെ ജാതിമത ചിന്തകൾക്കതീതമായ സ്വാതന്ത്ര്യമുണ്ട്.

ചരിത്ര പുരുഷനായി മാറുമോ മുഹമ്മദ് ബിൻ സൽമാന്‍: സൗദിയെ ഉടച്ച് വാർക്കുന്നു, 12 നഗരം അടിമുടി മാറുംചരിത്ര പുരുഷനായി മാറുമോ മുഹമ്മദ് ബിൻ സൽമാന്‍: സൗദിയെ ഉടച്ച് വാർക്കുന്നു, 12 നഗരം അടിമുടി മാറും

ഭാഷയും സംസ്കാരവും എല്ലാ മനുഷ്യർക്കും ഒരുപോലെ

അക്ഷരവും വിജ്ഞാനവും മനുഷ്യരാശിക്കാകെ അവകാശപ്പെട്ടതാണ്, ഭാഷയും സംസ്കാരവും എല്ലാ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്, അതുകൊണ്ടുതന്നെ അറിവിൻറെ ആദ്യാക്ഷരം കുറിക്കുക എന്നത് ഒരിക്കലും മതപരമായ അനുഷ്ഠാനമല്ല മതേതര രാജ്യത്ത് അതൊരു മതേതര ഉത്സവമായി നടത്തേണ്ടതാണ്.

നഗരസഭ സംഘടിപ്പിച്ച വിദ്യാരംഭം പരിപാടി

നഗരസഭ സംഘടിപ്പിച്ച വിദ്യാരംഭം പരിപാടി നാനാ ജാതി മതസ്ഥരായിട്ടുള്ള ആളുകൾ പങ്കെടുക്കുകയുണ്ടായി അറിവിൻ്റെ ലോകത്തേക്ക് കുരുന്നുകളെ നയിക്കാൻ പ്രഗൽഭരായിട്ടുള്ള നിരവധിപേർ ഈ പരിപാടിയിൽ പങ്കെടുത്തു. അത്യാഹ്ലാദത്തോടുകൂടിയാണ് എല്ലാവരും ഒരുമിച്ചിരുന്ന് അക്ഷരത്തിന്റെ ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തിയത്.

ഇത് മനുഷ്യർ തമ്മിലുള്ള ബന്ധവും സ്നേഹവും

ഇത് മനുഷ്യർ തമ്മിലുള്ള ബന്ധവും സ്നേഹവും അരക്കിട്ടുറപ്പിക്കുന്നതിനും കാരണമാകുന്നു. തുടർന്നുള്ള വർഷങ്ങളിൽ വളരെ മഹത്തരമായ രീതിയിൽ നഗരസഭയ്ക്ക് ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ കുഞ്ഞുമക്കൾക്കും വളരെ സന്തോഷപ്രദമായ ഒരു ജീവിതം ആശംസിക്കുന്നു അവർക്ക് സന്തോഷപ്രദമായ ജീവിതം ആശംസിക്കുന്നു അവർ സമൂഹത്തിൻ്റെ തിന്മകൾ അകറ്റി നന്മയിലേക്ക് നയിക്കാൻ കഴിയുന്ന നല്ല പൗരന്മാരായി വളർന്നു വരട്ടെ എന്നും ആശംസിക്കുന്നു.

English summary
vidyarambham is not a religious ritual; To be held as a secular festival: KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X