കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിവിന്റെ അക്ഷരമുറ്റത്തേക്ക് പതിനായിരങ്ങള്‍; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

  • By Ashif
Google Oneindia Malayalam News

തിരൂര്‍: അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് പതിനായിരക്കണക്കിന് കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക്. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് പ്രധാന ക്ഷേത്രങ്ങളിലും തുഞ്ചന്‍പറമ്പിലുമെല്ലാം പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വര്‍ണശഭളമായ ആഘോഷമാണ് എഴുത്തിനിരുത്ത്. ദൂരെ ദിക്കില്‍ നിന്നു പോലും കുരുന്നുകളുമായി മാതാപിതാക്കള്‍ കുടുംബസമേതം തുഞ്ചന്‍ പറമ്പിലെത്തി.

Adyaksharam

കൂടാതെ എറണാകുളത്ത് ചോറ്റാനിക്കരെയിലും കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും പറവൂര്‍ ദക്ഷിണ മുകാംബികയിലും വിദ്യാരംഭത്തിന് സൗകര്യമൊരുക്കിയിരുന്നു. നാവില്‍ സ്വര്‍ണമോതിരം കൊണ്ടും അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും ഹരിശ്രീ എഴുതി കുട്ടികള്‍ അറിവിന്റെ ലോകത്തേക്ക് കടന്നു.

പുലര്‍ച്ചെ മുതല്‍ ഇവിടങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. പനച്ചിക്കാട് ദേവീ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിന് തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. 45 ഗുരുക്കന്‍മാരാണ് ഇവിടുത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തത്.

കഴിഞ്ഞ തവണ 4000 കുട്ടികള്‍ ആദ്യാക്ഷരം കുറിച്ച തുഞ്ചന്‍ പറമ്പില്‍ ഇത്തവണയും ആളുകള്‍ കുറഞ്ഞില്ല. വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടുത്തെ ചടങ്ങുകളില്‍ പങ്കെടുത്തു.

തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തിലും വന്‍ തിരക്കാണ്. എഴുത്തിനിരുത്തുന്ന കുട്ടികള്‍ക്ക് പരമ്പരാഗത രീതിയില്‍ ആദ്യാക്ഷരം കുറിച്ച ശേഷം അക്ഷരങ്ങള്‍ കുറിച്ച എഴുത്തോലകള്‍ നല്‍കും.

English summary
Vidyarambam: Vijayadashami Celebration at Temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X