തിൻമയ്ക്ക് മേൽ നന്‍മ നേടിയ വിജയം; വിജയ ദശമി ആഘോഷിക്കാം..പ്രീയപ്പെട്ടവർക്ക് ആശംസ അറിയിക്കാം
നാളെയാണ് (വ്യാഴാഴ്ച) വിജയദശമി. തിന്മയുടെ മേൽ നന്മ നേടുന്ന വിജയത്തെയാണ് ദസറ അല്ലെങ്കിൽ വിജയ ദശമി കൊണ്ട് അടയപ്പെടുത്തുന്നത്.രണ്ട് സുപ്രധാന വിജയങ്ങളെയാണ് ദസറ അനുസ്മരിക്കുന്നത്: രാവണനെതിരെയുള്ള ശ്രീരാമന്റെ വിജയവും മഹിഷാസുരനെതിരെ ദുർഗാദേവി നേടിയ വിജയവും. ധീരതയുടെയും വിശ്വാസത്തിന്റെയും സത്യത്തിന്റെ വിജയത്തിന്റെയും പ്രതീകമായി കൂടിയാണ് ഈ ദിനം ആഘോഷിച്ച് പോരുന്നത്.
ഐതിഹ്യം ഇങ്ങനെ
ലങ്കാധിപതിയായ രാവണൻ 14 വർഷത്തെ വനവാസത്തിനിടെ ശ്രീരാമൻ്റെ ഭാര്യ സീതയെ തട്ടിക്കൊണ്ടുപോയി. സീതയെ രക്ഷിക്കാൻ ശ്രീരാമൻ ലക്ഷ്മണൻ്റെയും ഹനുമാൻ്റെയും വാനരസേനയുടെയും സഹായത്തോടെ രാവണനുമായി യുദ്ധം നടത്തി. പത്താം ദിവസം രാമൻ രാവണനെ പരാജയപ്പെടുത്തി യുദ്ധം വിജയിച്ച. ഇത് തിന്മയുടെ മേൽ നന്മയുടെ വിജയത്തെയാണ് അടയാളപ്പെടുത്തുന്നത്. ഈ വിജയത്തിൻ്റെ ആഘോഷത്തിൻ്റെ ഭാഗമായി ഇന്ത്യയുടെ പല ഭാഗങ്ങളിലും രാവണൻ്റെയും കുംഭകർണ്ണൻ്റെയും മേഘനാഥിൻ്റെയും കോലങ്ങൾ കത്തിക്കാറുണ്ട്. കേരളത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭമാണ് പ്രധാനം. എന്നാൽ കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആയുധ പൂജ വളരെ പ്രധാനമായി ആഘോഷിക്കപ്പെടുന്നത്.

വിദ്യാരംഭം
വിജയദശമി ദിനം വിദ്യാഭ്യാസത്തിന് ശുഭകരമായ ദിനമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തിൽ വിദ്യയുടെ ദേവതയായ സരസ്വതിയെ ആരാധിക്കുന്നു. നവരാത്രിയുടെ അവസാന ദിനമായ വിജയദശമി, ജ്ഞാനത്തിന്റെയും വിദ്യയുടെയും ആരംഭത്തിന് ഏറ്റവും മികച്ച സമയമായും കരുതപ്പെടുന്നു. ഈ ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നത് വിജയകരവും ജ്ഞാനപ്രദവുമാകുമെന്നാണ് വിശ്വാസം. സരസ്വതി ദേവിയുടെ അനുഗ്രഹത്താൽ വിദ്യാർത്ഥികൾക്ക് ബുദ്ധിയും ജ്ഞാനവും ലഭിക്കുമെന്നും കരുതപ്പെടുന്നു.
വിജയദശമി ദിനത്തിൽ ഉപകരണങ്ങളും ആയുധങ്ങളും പൂജിക്കുന്ന പതിവും ഉണ്ട്. ആ ആയുധങ്ങളും ഉപകരണങ്ങളും കൊണ്ട് ജീവിതം നയിക്കുന്നവർക്ക് അവയുടെ ഉപയോഗത്തിൽ വിജയവും സുരക്ഷയും ലഭിക്കാാൻ ആയുധ പൂജകൾ സഹായിക്കുമെന്നാണ് വിശ്വാസം. ഈ ആചാരം കർമ്മത്തിന്റെ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു.
പ്രിയപ്പെട്ടവർക്ക് വിജയ ദശമി ആശംസകൾ അറിയിക്കാം
നന്മയുടെ ശക്തിക്ക് ലോകം സാക്ഷ്യം വഹിക്കുന്ന സമയമാണിത്. ഈ നല്ല ഊർജം നമുക്ക് നിലനിർത്താം. വിജയ ദശമി ആശംസകൾ!
ഈ വിജയ ദശമിയിൽ നിങ്ങൾക്ക് സമാധാനവും, ഐശ്വര്യവും, നല്ല ചിന്തകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
വിജയവും പുതിയ തുടക്കങ്ങളും അനന്തമായ പ്രതീക്ഷകളും ആഘോഷിക്കൂ - വിജയ ദശമി ആശംസകൾ!
തിന്മയുടെ മേൽ നൻമ വിജയിക്കട്ടെ. വളരെ സന്തോഷകരവും അനുഗ്രഹീതവുമായ വിജയ ദശമി ആശംസിക്കുന്നു!
ശ്രീരാമന്റെ അനുഗ്രഹങ്ങൾ നിങ്ങളുടെ സന്തോഷത്തിലേക്കും വിജയത്തിലേക്കും വഴികാട്ടിയാകട്ടെ.
ദൈവം അനുഗ്രഹങ്ങൾ ചൊരിയുകയും ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കുകയും ചെയ്യട്ടെ. വിജയ ദശമി ആശംസകൾ!
ഈ വിജയദശമി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ധൈര്യവും ശക്തിയും നൽകട്ടെ.
വിജയ ദശമി ആശംസകൾ! സത്യവും വിശ്വാസവും ആത്മവിശ്വാസവും കൊണ്ട് ശോഭിക്കാനകട്ടെ.
അസത്യത്തിന്റെ മേൽ സത്യത്തിന്റെ മഹത്തായ വിജയത്തിന്റെ ഈ പുണ്യദിനത്തിൽ എല്ലാവർക്കും വിജയ ദശമി ആശംസിക്കുന്നു
ഹൃദയത്തിൽ എപ്പോഴും നന്മ നിലനിൽക്കട്ടെ, എല്ലാവർക്കും വിജയ ദശമി ആശംസകൾ
രാവണന്റെ കോലം കത്തിയെരിയുന്നതുപോലെ നിങ്ങളുടെ ഭയങ്ങളും വിഷമങ്ങളും കത്തിയെരിയട്ടെ, വിജയ ദശമി ആശംസകൾ
വിജയങ്ങളും അനുഗ്രഹങ്ങളും സന്തോഷകരമായ ആഘോഷങ്ങളും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു.
ദസറ ആശംസകൾ! നിങ്ങളുടെ ജീവിതത്തിലെ ഇരുട്ടിനെ എപ്പോഴും വെളിച്ചം നീക്കിക്കളയട്ടെ.
ദസറ ആശംസകൾ! കുടുംബത്തോടൊപ്പം സ്നേഹവും വെളിച്ചവും ഒത്തുചേരലും ആഘോഷിക്കൂ.
ഈ വിജയദിനത്തിൽ, നിങ്ങൾ പോരാട്ടങ്ങളെ അതിജീവിച്ച് നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കട്ടെ.
തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുകയും ശോഭനമായ ദിവസങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്യാം, ആശംസകൾ












Click it and Unblock the Notifications