Get Updates
Get notified of breaking news, exclusive insights, and must-see stories!

വിയറ്റ്‌നാം ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ക്കും ദാരുണാന്ത്യം; മരിച്ചത് വിക്ടറി ഗ്രൂപ്പ് ഉടമയും ഭാര്യയും

വിയറ്റ്‌നാം ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ക്കും ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശിയും വ്യവസായിയും ആയ എസി തോമസ്, ഭാര്യ ലൊവേനി എന്നിവരാണ് മരിച്ചത്. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയാണ് തോമസ്. മൂന്ന് ദിവസം മുന്‍പാണ് തോമസും ഭാര്യയും വിയറ്റ്‌നാമിലേക്കു പോയത്. അതേസമയം വിയറ്റ്‌നാമിലെ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഏറ്റവും ജനപ്രിയമായ പേര് 'മുഹമ്മദ്' തന്നെ; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാമത്
ഇംഗ്ലണ്ടില്‍ ഏറ്റവും ജനപ്രിയമായ പേര് 'മുഹമ്മദ്' തന്നെ; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാമത്

മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനു ഇന്ത്യന്‍ എംബസി നടപടി സ്വീകരിക്കുമെന്ന് അംബാസിഡര്‍ എംപിയെ അറിയിച്ചു. വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്.

Vietnam Boat Accident

32 ഇന്ത്യക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 15 പേരാണ് അപകടത്തില്‍ മരിച്ചത്. 18 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ മരിച്ചവരില്‍ 10 പേര്‍ തമിഴ്‌നാട്ടുകാരാണ്. മൂന്ന് പേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ്. തായ്ലന്‍ഡ് ഉള്‍ക്കടലിലെ പ്രശസ്തമായ ദ്വീപ് ലക്ഷ്യസ്ഥാനമായ ആന്‍ തോയ് തുറമുഖത്തിന് സമീപം ബോട്ട് സവാരി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 32 ഇന്ത്യക്കാരെ കൂടാതെ നാല് ജീവനക്കാരും ബോട്ടിലുണ്ടായിരുന്നു.

വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടണോ? സെന്‍ട്രല്‍ ബാങ്ക് ചെയ്യുന്നത് പോലെ ചെയ്താല്‍ മണ്ടത്തരം
വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടണോ? സെന്‍ട്രല്‍ ബാങ്ക് ചെയ്യുന്നത് പോലെ ചെയ്താല്‍ മണ്ടത്തരം

തമിഴ്‌നാട്ടില്‍ നിന്നുള്ള സെന്തില്‍ കുമാര്‍ ജയവേല്‍, മുരുക പ്രഭു അറുമുഖം, ശ്രീധര്‍ സുന്ദരരാജന്‍, ശൈഖ് അബ്ദുല്ല അബ്ദുള്‍ മജീദ്, ബാലാജി നടേശന്‍, വിനയകുമാര്‍ ചിതപുരം ഭാസ്‌കര, രവിശങ്കര്‍ സുകുമാരന്‍, സന്തോഷ് കുമാര്‍ ശാന്തിലാല്‍ ജെയിന്‍, ബാബു കുപ്പുസ്വാമി, അഴഗുരാജന്‍ ശിവസമയ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശികളായ നല്ലപേട്ട ആദിശേഷയ്യ രവിതേജ, ശ്രീധര്‍ മുടിയം, ജയ ലക്ഷി ഗെല്ലി എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

രക്ഷപ്പെട്ടവരില്‍ 17 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടുന്നു. രക്ഷപ്പെട്ട രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമാണ് എന്നാണ് വിവരം. അപകടം നടന്നയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായാണ് വിയറ്റ്‌നാമീസ് അധികൃതര്‍ പറയുന്നത്. മറൈന്‍ റെസ്‌ക്യൂ ജീവനക്കാരും പ്രാദേശിക അധികാരികളും ഉള്‍പ്പെടെയുള്ള അടിയന്തര സംഘങ്ങളെ യാത്രക്കാരെ തിരയുന്നതിനും രക്ഷപ്പെട്ടവര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനും വിന്യസിച്ചു.

വില കുറഞ്ഞപ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടി പോളണ്ട്... ചൈനയും ഇന്ത്യയും വരെ പിന്നില്‍!
വില കുറഞ്ഞപ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടി പോളണ്ട്... ചൈനയും ഇന്ത്യയും വരെ പിന്നില്‍!

വിയറ്റ്‌നാമീസ് അധികൃതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ദുരിതബാധിത കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ഹനോയിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അധികൃതര്‍ അന്വേഷിച്ചുവരികയാണ്. ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് വിയറ്റ്‌നാം.

2025 ല്‍ വിയറ്റ്‌നാമിലേക്കുള്ള ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിരുന്നു. 7.4 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാമില്‍ സന്ദര്‍ശനം നടത്തി എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+