കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം വെളുപ്പിക്കാന്‍ കെഎസ്ആര്‍ടിസി; കണ്ടക്ടര്‍ക്ക് 10,000 ത്തിന് 1,000 രൂപ കമ്മീഷന്‍

നിരോധിച്ച 1,000, 500 രൂപ നോട്ടുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതിയുണ്ടായിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ കെഎസ്ആര്‍ടിസി കലക്ഷന്‍ ഉപയോഗിച്ച് മാറ്റിയെടുക്കുന്നതായി റിപ്പോര്‍ട്ട്. കണ്ടക്ടര്‍മാരെ ഉപയോഗിച്ച് ചെറിയ തോതിലും ഡിപ്പോകള്‍ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള കള്ളപ്പണം വെളുപ്പിക്കലുമാണ് നടക്കുന്നതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി.

നിരോധിച്ച 1,000, 500 രൂപ നോട്ടുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതിയുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് ഇടപാടുകള്‍ നടക്കുന്നത്. ദിവസവും കളക്ഷനായി ലഭിക്കുന്ന പുതിയ നോട്ടുകളും ചില്ലറ നോട്ടുകളും വൈകുന്നേരമാകുന്നതോടെ പഴയ നോട്ടുകള്‍ക്കായി മാറ്റി നല്‍കിയാണ് കണ്ടക്ടര്‍മാര്‍ കമ്മീഷന്‍ തട്ടുന്നത്.

ksrtc-1

10,000 രൂപയുടെ പഴയ നോട്ടിന് പകരമായി 9,000 രൂപയുടെ ചില്ലറയും പുതിയ നോട്ടുകളും നല്‍കും. 1,000 രൂപ കണ്ടക്ടര്‍ക്ക് ലാഭം. ഇതേ രീതിയിലാണ് ഡിപ്പോള്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ നടക്കുന്നത്. ലക്ഷങ്ങള്‍ കലക്ഷനായി എത്തുന്ന ഡിപ്പോകളില്‍ പഴയനോട്ടുകള്‍ വന്‍തോതില്‍ മാറ്റി നല്‍കുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാത്രമാണ് കലക്ഷന്‍ തുകയില്‍ ഉണ്ടാകുന്നതെന്ന് ആരോപണം ശരിവെക്കുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സിന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് ശക്തമായി തടയുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

English summary
Vigilace found ksrtc helping convert black money to white
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X