കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ ബാബു അകത്താകും? എല്ലാം അനധികൃതമായി സമ്പാദിച്ചത്?

ലോക്കറുകളില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്ത സ്വര്‍ണ്ണാഭരണങ്ങളുടെ ഉറവിടം വ്യക്തമാക്കാന്‍ കെ ബാബുവിന് കഴിഞ്ഞില്ല.

  • By Afeef Musthafa
Google Oneindia Malayalam News

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിനെതിരെയുള്ള കുരുക്ക് മുറുകുന്നു. മുന്‍ മന്ത്രി കെ ബാബുവിന്റെയും മക്കളുടെയും ലോക്കറുകളില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണത്തിന്റെ ഉറവിടം വെളിപ്പെടുത്താനായില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

200 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ബാബുവിന്റെയും മക്കളുടെയും ലോക്കറില്‍ നിന്ന് കണ്ടെടുത്തിരുന്നത്.മക്കളുടെ വിവാഹസമയത്ത് വാങ്ങിയ സ്വര്‍ണ്ണമാണെന്നാണ് ബാബു ആദ്യം വിജിലന്‍സിനോട് പറഞ്ഞത്.

kbabu

എന്നാല്‍ ഇതുവരെയായിട്ടും സ്വര്‍ണ്ണത്തിന്റെ ഉറവിടം വ്യക്തമാക്കാനോ ബില്ലുകള്‍ ഹാജരാക്കാനോ കഴിഞ്ഞിട്ടില്ല. ബാബുവിന്റെ ബന്ധുക്കളും ഇതുവരെ സ്വത്തുകളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.

എത്രയും പെട്ടെന്ന് ബില്ലുകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ബാബുവിന്് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. അതേസമയം തേനിയിലെ ബാബുവിന്റെ ഭൂമിയുടെ രേഖകള്‍ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വകുപ്പ് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്.

English summary
Vigilance says that K Babu fails to prove his sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X