കൈക്കൂലി:വനിത സബ് രജിസ്ട്രാര്‍ പിടിയില്‍
കോഴിക്കോട്: സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ കൈക്കൂലി വാങ്ങിയ വനിത സബ് രജിസ്ട്രാറെ വിജിലന്‍സ് പിടികൂടി. ചെവായൂര്‍ സബ് രജിസ്ട്രാര്‍ പികെ ബീനയെ ആണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
സ്ഥിരം കൈക്കൂലിക്കാരിയാണെന്ന് ബീനക്കെതിരെ ആക്ഷപം ഉണ്ടത്രെ. ആധാരം എഴുത്തുകാരനായ ഭാസ്‌കരന്‍ നായര്‍ എന്നയാളുടെ പരാതിയിലാണ് ഇപ്പോള്‍ ഇവര്‍ പിടിയിലായത്.

പലതവണ സമീപിച്ചിട്ടും ആധാരം രജിസ്റ്റര്‍ ചെയ്ത കിട്ടാന്‍ സബ് രജിസ്ട്രാര്‍ ബീന വന്‍ തുക കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു ഭാസ്‌കരന്‍നായരുടെ പരാതി. വിജിലന്‍സിനെ സമീപിച്ചപ്പോള്‍ ഫിനോഫ്തലീന്‍ പുരട്ടിയ നോട്ടുകള്‍ ഇയാള്‍ക്ക് നല്‍കുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്കാണ് ഈ പണം ഭാസ്‌കരന്‍ നായര്‍ സബ് രജിസ്ട്രാര്‍ക്ക് നല്‍കിയത്. ഉടനെ തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓഫീലെത്തി പരിശോധന നടത്തുകയും ചെയ്തു. ബീനയുടെ കയ്യില്‍ ഫിനോഫ്തലീന്‍ കണ്ടെത്തിയെങ്കിലും കൈക്കൂലി വാങ്ങിയ കാര്യം ഇവര്‍ ശക്തമായി നിഷേധിച്ചു.
ഇതോടെ പ്രതിരോധത്തിലായ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓഫീസ് മുഴുവന്‍ സൂക്ഷ്മ പരിശോധന നടത്തി. പിന്നീട് രജിസ്റ്ററിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ കൈക്കൂലി വാങ്ങിയ പണം കണ്ടെത്തി.
ഇതിന് മുമ്പും ബീനക്കെതിരെ വിജിലന്‍സിന് പരാതികള്‍ കിട്ടിയിട്ടുണ്ടായിരുന്നു. അപ്പോഴെല്ലം ഇവര്‍ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നുവത്രെ. ഇവരുടെ പേരില്‍ കണക്കില്‍ പെടാത്ത സ്വത്തുള്ള കാര്യവും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications