Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടിയത് 76 പേരെ; പിടിച്ചെടുത്തത് 14,92,750 രൂപ

കൈക്കൂലി കേസിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വിജിലൻസ് പിടികൂടിയത് 76 പേരെ. ഉദ്യോഗസ്ഥരും ഏജന്‍റുമാരും ഉൾപ്പെടെയാണിത്. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരിൽ ഏറെയും. 20 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ്- 12 ,പോലീസ്- 6 ,ഉണ്ട്. വിദ്യാഭ്യാസ വകുപ്പിലും, കെ. എസ്. ഇ. ബി യിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുമാണ് വിജിലൻസ് പിടിച്ചത്.

ഈ വര്‍ഷം റിപ്പോര്‍ട്ട്‌ ചെയ്ത ട്രാപ് കേസുകളില്‍ 5 എണ്ണം തിരുവനന്തപുരം ആസ്ഥാനമായ തെക്കന്‍ മേഖലയില്‍ നിന്നും, 9 ട്രാപ് കേസുകള്‍ കോട്ടയം ആസ്ഥാനമായ കിഴക്കന്‍ മേഖലയില്‍ നിന്നും, 28 ട്രാപ് കേസുകള്‍ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്ധ്യ മേഖലയില്‍ നിന്നും, 15 ട്രാപ് കേസുകള്‍ കോഴിക്കോട് ആസ്ഥാനമായ വടക്കന്‍ മേഖലയില്‍ നിന്നുമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. ഇടനിലക്കാരും ഏജന്റുമാരുമാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ നടക്കുന്ന അഴിമതികളിൽ മുഖ്യകണ്ണികളായി പ്രവർത്തിക്കുന്നതെന്ന കണ്ടെത്തലിനെ തുടർന്ന് വിജിലൻസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

vigilence-176

ഈ വർഷം 201 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതായും വകുപ്പ് അറിയിച്ചു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ട്രാപ്പ് കേസുകളിലെ പ്രതികൾ വാങ്ങുന്ന കൈക്കൂലി തുകയിൽ വൻ വർദ്ധനവാണ് ഈ വർഷം കാണപ്പെട്ടത്. മുൻ കാലങ്ങളിൽ 500, 1000 രൂപയുടെ കൈക്കൂലി കേസുകളാണ് പിടിക്കപ്പെട്ടിരുന്നതെങ്കിൽ ഈ വർഷം ലക്ഷങ്ങളാണ് കൈക്കൂലി ഇനത്തിൽ കൈമാറവെ വിജിലൻസ് പിടിച്ചെടുത്തത്. രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ 3 കേസുകളും, ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു കേസും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഒരു കേസും ഉൾപ്പെടെ 14,92,750/- രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. ഗൂഗിൾ-പേ മുഖാന്തിരം കൈക്കൂലി വാങ്ങിയ 3 ട്രാപ്പ് കേസുകളും വിജിലൻസ് ഈ വർഷം രജിസ്റ്റർ ചെയ്തു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+