കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കേസില്‍ മലബാര്‍ സിമന്റ്‌സ് എംഡി പത്മകുമാര്‍ അറസ്റ്റില്‍; റിമാന്‍ഡ് ചെയ്തു

  • By Anwar Sadath
Google Oneindia Malayalam News

പാലക്കാട്: ചോദ്യം ചെയ്യാനായി വിജിലന്‍സ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷം മലബാര്‍ സിമന്റ്‌സ് എം.ഡി കെ.പത്മകുമാറിനെ അറസ്റ്റ് ചെയ്തു. സ്‌റ്റോക്കും ലാഭവും പെരുപ്പിച്ചു കാണിച്ചതിലെ ക്രമക്കേട്, ക്ലിങ്കര്‍ ഇറക്കുമതിയിലെയും സിമന്റ് വിതരണത്തിലെയും അഴിമതി, ഡീലര്‍ഷിപ്പ് അനുവദിച്ചതിലെ ക്രമക്കേട് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് പത്മകുമാര്‍.

വൈകിട്ട് നാലുമണിയോടെയായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പത്മകുമാറിനെ പിന്നീട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം തൃശൂര്‍ വിജിലന്‍സ് സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. എംഡി അറസ്റ്റിലായതിനെ തുടര്‍ന്ന് ഒഴിവുവന്ന മലബാര്‍ സിമന്റ്‌സ് സ്ഥാനത്ത് സഞ്ജയ് കൗളിനെ നിയമിച്ചു.

palakkadmap

ഡീലര്‍മാര്‍ക്ക് പ്രത്യേക ഇളവു നല്‍കിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഈ കേസില്‍ മാര്‍ക്കറ്റിങ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.വേണുഗോപാലും പ്രതിയാണ്. ഈ മാസം ഒന്നിന് സിമന്റ്‌സ് ഓഫിസുകളിലും ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.

നാലു കേസുകളിലാണ് പത്മകുമാര്‍ പ്രതിയായിട്ടുള്ളത്. ഇത്തരത്തിലൊരാള്‍ എംഡി സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന.

English summary
Vigilance arrests Malabar Cements MD K Padmakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X