കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുവിന്റെ പണം സൂക്ഷിപ്പുകാരന്‍ പിഎ? നന്ദകുമാറിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു

  • By Vishnu
Google Oneindia Malayalam News

കൊച്ചി: മുന്‍ മന്ത്രി കെ ബാബു അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ സംരക്ഷിക്കുന്നത് മുന്‍ പിയെ ആണെന്ന് വിജിലന്‍സ്. കെ ബാബുവിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസില്‍ വിജിലന്‍സ് രണ്ടാംഘട്ട അന്വേഷണം തുടങ്ങിക്കഴിഞ്ഞു. നേരത്തെ ചോദ്യം ചെയ്തവരെ വീണ്ടും വിളിച്ചുവരുത്തിയാണ് തെളിവെടുക്കുന്നത്.

ഇതിന്റെ ഭാഗമായി കെ ബാബുവിന്റെ പിഎ ആയിരുന്ന നന്ദകുമാറിനെ രണ്ടാംവട്ടവും ചോദ്യം ചെയ്തു. കെ ബാബു മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കൊച്ചിയില്‍ ഇയാള്‍ ധനകാര്യസ്ഥാപനം തുടങ്ങിയിരുന്നു. കെ ബാബു സമ്പാദിച്ച അഴിമതിപ്പണം ഒളിപ്പിക്കുന്നതിനുളള മറയായിരുന്നോ ഈ ധനകാര്യ സ്ഥാപനമെന്നാണ് വിജിലന്‍സ് പ്രധാനമായും പരിശോധിക്കുന്നത്.

k babu

നന്ദകുമാറിനെ നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ട ചോദ്യം ചെയ്യലില്‍ നന്ദകുമാറിന്റെ മൊഴിയില്‍ ഏറെ പഴുതുകള്‍ ഉളളതായി വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വ്യക്തതക്കായി ഇയാളെ വീണ്ടും ചോദ്യം ചെയ്യും.

ഇതിനിടെ കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലായി കെ ബാബു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച കണക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജിലന്‍സിന് കൈമാറി. കെ ബാബു സമര്‍പ്പിച്ച കണക്കും വിജിലന്‍സിനെ പരിശോധനയിലെ സ്വത്തുവിവരങ്ങളും തമ്മിലുളള പൊരുത്തക്കേടും എംഎല്‍എ ആയിരിക്കെ ബാബുവിന്റെ സ്വത്തുക്കളിലുണ്ടായ വര്‍ധനയുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ബാബുവിന്റെ സമ്പാദ്യത്തില്‍ വലിയ വര്‍ദ്ധനവാണ് കുറഞ്ഞകാലം കൊണ്ടുണ്ടായിരിക്കുന്നത്.


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Vigilance began second face of investigation against K Babu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X