കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പിഎയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; വരവില്‍ കവിഞ്ഞ സ്വത്ത്...

  • By Vishnu
Google Oneindia Malayalam News

തൃശ്ശൂര്‍: മുന്‍ സഹകരണ വകുപ്പ് മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ പിഎ ലിജോ ജോസഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. റെയ്ഡില്‍ ഒരു കോടിയലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ലിജോയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്തു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണമുള്ള മന്ത്രിമാരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും പഴ്‌സണല്‍ സ്റ്റാഫുകളുടെ സ്വത്ത് വിവരത്തെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിലെ മിക്ക മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫുകളെ ബിനാമികളാക്കി വലിയ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

കോവളത്ത് അതിക്രൂരകൊലപാതകം... ഗൃഹനാഥന്‍റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ഭാര്യയുടെ കഴുത്തറുത്തുകോവളത്ത് അതിക്രൂരകൊലപാതകം... ഗൃഹനാഥന്‍റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ഭാര്യയുടെ കഴുത്തറുത്തു

CN Balakrishnan

വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ലിജോയുടെ സ്വത്തില്‍ 200 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തൃശ്ശൂരിലെ അരണാട്ടുകരയിലുള്ള വീട്ടില്‍ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് റെയ്ഡ് നടത്തിയത്. സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

അന്വേഷണത്തില്‍ ലിജോയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത സ്വത്തുവിരങ്ങളുടെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ലിജോ തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടങ്ങളിലായി ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയിട്ടുണ്ട്. അമ്മയുടെ പേരില്‍ 30 ലക്ഷം രൂപ തൃശ്ശൂരിലെ ഒരു ബാങ്കില്‍ നിക്ഷേപിച്ചതായും വിജിലന്‍സ് സംഘം കണ്ടെത്തി.

വെയില്‍സ് കിതച്ചു; റൊണോള്‍ഡോയുടെ കുതിപ്പില്‍ പോര്‍ച്ചുഗല്‍ യൂറോ ഫൈനലില്‍...

വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിന്റെ നിര്‍ദ്ദേശാനുസരണമാണ് റെയ്ഡ് നടത്തിയത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചവരെയെല്ലാം പിടികൂടാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അഴിമതി ആരോപണം നേരിടുന്ന മുന്‍ മന്ത്രിമാരുടെ പിഎ മാരെല്ലാം വിജിലന്‍സിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം.

English summary
The Vigilance has booked the personal assistant of former minister C N Balakrishnan on charges of amassing disproportionate assets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X