കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നിടത്ത് സ്വകാര്യ ആശുപത്രി... മുന്‍ ആരോഗ്യമന്ത്രിയുടെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണം

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് മുന്‍മന്ത്രി വിഎസ് ശിവകുമാറിന്‍റെ സഹോദരനും ദേവസ്വം ബോര്‍ഡ് സെക്രട്ടറിയുമായ വിഎസ് ജയകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരത്തും കൊട്ടാരക്കരയിലും കാട്ടാക്കടയിലും സ്വാകാര്യ ആശുപത്രിയടക്കം ചുരുങ്ങിയ കാലയളില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ പ്രാധമിക കണ്ടെത്തല്‍. ജയകുമാറിനെതിരെ ക്യുക്ക് വേരിഫിക്കേഷന്‍ നടത്താനാണ് ഉത്തരവ്.

യുഡിഎഫ് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു തിരുവനന്തപുരത്ത് നിന്ന് ജയിച്ച വി എസ് ശിവകുമാര്‍. അഞ്ച് വര്‍ഷത്തിനിടെ മന്ത്രിയുടെ ബന്ധുക്കള്‍ക്കുണ്ടായ സാമ്പത്തിക വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി മന്ത്രി ബിനാമിപേരില്‍ വാങ്ങിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

Read More: സുല്‍ത്താന്‍ ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണവേട്ട... കാറിന്‍റെ രഹസ്യ അറയില്‍ തോക്ക് !!!

V S Sivakumar

എന്നാല്‍ അങ്ങനെയൊരു ആശുപത്രി വാങ്ങിയിട്ടില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. പക്ഷേ പിന്നീട് ശിവകുമാറിന്റെ സഹോദരന്റെ പേരില്‍ അശുപത്രി വാങ്ങിയതിന്റെ വിവരങ്ങള്‍ പുറത്തായി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ശിവകുമാറിനെതിരെ ഇതേ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നുവെങ്കിലും അന്വേഷണം ഉണ്ടായില്ല.

പക്ഷേ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അഴിമതി ആരോപണം നേരിട്ട മന്ത്രിമാര്‍ക്കും അവരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. പ്രഥമിക അന്വേഷണത്തില്‍ ആരോഗ്യവകുപ്പില്‍ വ്യാപക അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാറിന്റെ സഹോദരനെതിരെ വിജിലന്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്.

Read More: ബര്‍മുഡയും ബനിയനുമിട്ട് ഹൈക്കോടതി ജഡ്ജി ഓട വൃത്തിയാക്കാനിറങ്ങി...നഗരസഭ അനങ്ങിയില്ല!!!

ശിവകുമാറിനെയാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്. മൂന്ന് സ്വകാര്യ ആശുപത്രികള്‍ ബിനാമി പേരില്‍ ശിവകുമാര്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ആശുപത്രികള്‍ കൂടാതെ ഏക്കറ് കണക്കിന് ഭൂമിയും മറ്റ് വ്യവസായങ്ങളും ആരംഭിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. മൊത്തം അറൂനൂറ് കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.

ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കെ നടത്തിയ നിയമനങ്ങളിലും സ്ഥലം മാറ്റത്തിലുമെല്ലാം വലിയ അഴിമതി ഉണ്ടായിരുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ശിവകുമാറിന്റെയും ബന്ധുക്കളുടെയും സ്വത്തുവഹകള്‍ സംബന്ധിച്ചും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും വിജിലന്‍സ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More: ഐഎഫ്എഫ്‌കെ വില്‍ക്കാന്‍ പിണറായി സര്‍ക്കാറും?

English summary
A quick verification has been ordered against V S Jayakumar, Devaswom Board secretary and brother to former Health Minister V S Sivakumar, alleging accumulation of disproportionate wealth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X