തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു; കൂട്ടത്തിൽ കളക്ടർമാർ ഉൾപ്പെടെയുള്ള 20 പേർ!
കോട്ടയം: ഏറെ വിവാദങ്ങൾക്ക് വഴിവെച്ചതാണ് തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം. ഇതിന്റെ പേരിൽ മന്ത്രിസ്ഥാനം പോലും തോമസ് ചാണ്ടിക്ക് നഷ്ടപ്പെട്ടു. ഇപ്പോൾ തോമസ് ചാണ്ടിക്കെതിരെ വിജിലൻസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കോട്ടയം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
കോട്ടയം വിജിലൻസ് യൂണിറ്റാണ് തോമസ് ചാണ്ടി, മുൻ ആലപ്പുഴ ജില്ലാ കളക്ടർമാരായ വേണുഗോപാൽ, സൗരവ് ജയിൻ എന്നിവർ ഉൾപ്പെടെ 20 പേർക്ക് എതിരായാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വലിയകുളം സീറോ ജട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് തോമസ് ചാണ്ടിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

വിജിലൻസ് അന്വേഷണ പുരോഗതി
ഗൂഡാലോചന, അധികാര ദൂർവിനിയോഗം, തണ്ണീർത്തട നിയമങ്ങളുടെ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ നാലിന് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 18ന് അകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോടതിയെ വിജിലന്‍സ് അന്വേഷണ പുരോഗതി അറിയിച്ചത്.

കളക്ടർമാർക്കെതിരെയും അന്വേഷണംകളക്ടർമാർക്കെതിരെയും അന്വേഷണം
പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന രീതിയില്‍ എംപി ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ഇടപെടലും ഫണ്ട് വിനിയോഗം കൃത്യമായാണോ എന്ന് പരിശോധിക്കുന്നതിലും വീഴ്ച്ച വരുത്തിയ ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തും.

13 ഉദ്യോഗസ്ഥരും കുടുങ്ങും13 ഉദ്യോഗസ്ഥരും കുടുങ്ങും
നിലം നികത്താന്‍ അനുമതി കൊടുത്തത് അധികാര പരിധി മറകടന്നാണെന്നും വിവിധ വകുപ്പുകളിലെ 13 ഉദ്യോഗസ്ഥരും റോഡ് നിര്‍മ്മാണത്തിന് കൂട്ടുനിന്നതും ഗൂഡാലോചന നടത്തിയതും വിജിലന്‍സ് അന്വേഷിക്കും എന്നാണ് റിപ്പോർട്ട്.

ജഡ്ജി പിന്മാറിയിരുന്നു
മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍നിന്നു സുപ്രീംകോടതി ജഡ്ജി പിന്മാറിയിരുന്നു. ജസ്റ്റിസ് അഭയ് മനോഹര്‍ സാത്രെയാണ് പിന്‍മാറിയത്. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹർജി നൽകിയിരുന്നത്.കേസ് വെള്ളിയാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
-
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ












Click it and Unblock the Notifications