Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി ജയിലിലേക്ക്? പാറ്റൂര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറിയും പ്രതികള്‍...

വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിജിലന്‍സ് പ്രതിയാക്കി. ഉമ്മന്‍ചാണ്ടിയോടൊപ്പം മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയെയും പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഇരുവരെയും കൂടാതെ ആര്‍ടെക്ക് ബില്‍ഡേഴ്‌സിലെ എന്‍ജിനീയര്‍മാര്‍ക്കെതിരെയും കേസെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലെ രേഖകളും റിപ്പോര്‍ട്ടുകളും പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. നേരത്തെ, കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

oommenchandy

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി വിജിലന്‍സിനോട് ആരാഞ്ഞിരുന്നു. എന്നാല്‍ കേസില്‍ ദ്രുതപരിശോധന നടക്കുകയാണെന്നും, ഇതേ കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നതെന്നുമായിരുന്നു വിജിലന്‍സിന്റെ വിശദീകരണം.ഫഌറ്റ് നിര്‍മ്മാണ കമ്പനി പാറ്റൂരിലെ ജല അതോറിറ്റിയുടെ ഭൂമി കയ്യേറിയെന്നാണ് കേസ്. ഇതിനു വേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ഭരത് ഭൂഷണും സഹായം ചെയ്‌തെന്ന് ആരോപിച്ചാണ് വിഎസ് അച്യുതാനന്ദന്‍ പരാതി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+