കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയാണേലും ശരി, ചിറ്റപ്പന്മാരെല്ലാം കുടുങ്ങും. എല്ലാ ബന്ധു നിയമനങ്ങള്‍ക്കും പിടിവീഴും

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ ബന്ധു നിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം. ഉമ്മന്‍ ചാണ്ടിയടക്കം 10 നേതാക്കള്‍ക്കെതിരേ അന്വേഷണം.

  • By Sreenath
Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കായിക മന്ത്രി ഇ.പി. ജയരാജന്‍ രാജിവച്ചത് ആഘോഷിച്ച യുഡിഎഫിന് എട്ടിന്‍റെ പണി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പണികൊടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ എല്ലാ ബന്ധ നിയമനങ്ങളും അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. ഉമ്മന്‍ചാണ്ടി അടക്കമുള്ള 10 യുഡിഎപി നേതക്കള്‍ക്കെതിരേയാണ് അന്വേഷണം.

Ommen Chandy

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന അനൂപ് ജേക്കബ്, വിഎസ് ശിവകുമാര്‍, പികെ ജയലക്ഷ്മി, കെഎം മാണി, കെസി ജോസഫ് എന്നിവര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരേയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്.

ramesh

എന്‍പി വിന്‍സെന്‍റും ആര്‍ ശെല്‍വരാജും അടക്കം മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരേയും പരാതിയുണ്ട്.ഫെബ്രുവരി ആറിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ഡയറക്റ്ററോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്നു കോടതി തീരുമാനിക്കുക. 14 വിവാദ ബന്ധു നിയമനങ്ങള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജയിലാണു കോടതി നിര്‍ദേശം.

mani
English summary
Vigilance Court Directed the Vigilance director to investigate UDF nepotism. Ten UDF leaders including Ommen Chandy under shadow of doubt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X